Kerala
രണ്ടു വയസുകാരിയുടെ കൊലപാതകം: പ്രതിയായ ഹരികുമാറിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും
മാനസികാരോഗ്യവിദഗ്ധന്റെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യുക.
തിരുവനന്തപുരം | ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ കുഞ്ഞിന്റെ അമ്മാവന്‍ ഹരികുമാറിനെ പോലീസ് നാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.
മാനസികാരോഗ്യവിദഗ്ധന്റെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യുക. പരസ്പര വിരുദ്ധമായ പ്രതിയുടെ മൊഴികളില്‍ വലയുകയാണ് പോലീസ്. ദേവേന്ദു എന്ന രണ്ടുവയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി നാലാം ദിനം പിന്നിട്ടിട്ടും കൊലപാതകത്തിലെ ദുരൂഹത നീക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.ഈ അവസരത്തിലാണ് കൂടുതല്‍ ചോദ്യം ചെയ്യല്‍.
അതേസമയം ജ്യോത്സ്യന്‍ ഉള്‍പ്പെടുന്ന സാമ്പത്തിക തട്ടിപ്പ് കേസിലും ദുരൂഹത തുടരുകയാണ്.
---- facebook comment plugin here -----