praveen nattaru murder
കര്‍ണാടകയിലെ യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം: 21 പേര്‍ കസ്റ്റഡിയില്‍
കസ്റ്റഡിയിലുള്ളവരില്‍ ആരും മലയാളികളല്ല:ദക്ഷിണ കന്നഡയില്‍ യുവമോര്‍ച്ചയില്‍ കൂട്ടരാജി

മംഗളുരു | യുവമോര്‍ച്ച ദക്ഷിണ കന്നഡ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രവീണ്‍ നട്ടാരു കൊല്ലപ്പെട്ട കേസില്‍ 21 പേര്‍ കസ്റ്റഡിയില്‍. ഇന്ന് ആറ് പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇതുവരെ കസ്റ്റഡിയിലെടുത്തവര്‍ ആരും മലയാളികളല്ലെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ കസ്റ്റഡിയിലുള്ളവരാരും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരല്ലെന്നാണ് പോലീസ് പറയുന്നത്.
അതിനിടെ പ്രവീണ്‍ നട്ടാരുവിന്റെ കൊലപാതകത്തില്‍ കര്‍ണാടകയിലെ ബി ജെ പി സര്‍ക്കാറും പ്രതിരോധത്തിലായിരിക്കുകയാണ്. ദക്ഷണി കന്നഡ യുവമോര്‍ച്ചയില്‍ നിരവധി പ്രവര്‍ത്തകര്‍ രാജിവെച്ചു. തുംകുരു, കോപ്പാല്‍ ജില്ലയിലെ പ്രവര്‍ത്തകരാണ് രാജിക്കത്ത് നല്‍കിയത്. ബസവരാജ് ബൊമ്മെ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷിക പരിപാടികള്‍ റദ്ദാക്കി. കൊല്ലപ്പെട്ട പ്രവീണിന്റെ വീട് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മ ബെല്ലാരെയിലെത്തിയേക്കുമെന്നാണ് വിവരം.
പുത്തൂരു ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. അന്വേഷണത്തിന്റെ ഭാഗമായി കര്‍ണാടക പോലീസ് കാസര്‍കോട് എത്തിയിട്ടുണ്ട്. കേരള രജിസ്‌ട്രേഷനിലുള്ള ബൈക്കിലെത്തിയ സംഘമാണ് പ്രവീണിനെ വെട്ടി കൊലപ്പെടുത്തിയതെന്നായിരുന്നു ദൃക്‌സാക്ഷികളുടെ മൊഴി.