Connect with us

Ongoing News

സഊദിയില്‍ കൊലപാതക കേസിലെ പ്രതിയുടെ വധശിക്ഷ നടപ്പിലാക്കി

സഊദി പൗരനെ കൊലപ്പെടുത്തിയ കേസില്‍ അദെല്‍ ബിന്‍ മൊവാദ് ബിന്‍ ഒഡെ അല്‍ ഫൈദി അല്‍ ജുഹാനിയുടെ വധ ശിക്ഷയാണ് നടപ്പാക്കിയത്

Published

|

Last Updated

 

തബൂക്ക് | സഊദിയിലെ തബൂക്ക് പ്രവിശ്യയില്‍ കൊലപാതക കേസിലെ പ്രതിയുടെ വധ ശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സഊദി പൗരനെ കൊലപ്പെടുത്തിയ കേസില്‍ അദെല്‍ ബിന്‍ മൊവാദ് ബിന്‍ ഒഡെ അല്‍ ഫൈദി അല്‍ ജുഹാനിയുടെ വധ ശിക്ഷയാണ് നടപ്പാക്കിയത്.

അന്വേഷണത്തില്‍ പ്രതി കുറ്റം സമ്മതിക്കുകയും ,വിചാരണ പൂര്‍ത്തിയാക്കിയ കീഴ്കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയുമായിരുന്നു. കോടതി വിധി അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയും ചെയ്തിരുന്നു.

 

Latest