Kerala
ബ്രഡില്‍ എം ഡി എം എ കടത്തിയ കൊലക്കേസ് പ്രതികള്‍ കുടുങ്ങി
ആമച്ചല്‍ സ്വദേശി വിഷ്ണു, തിരുമല സ്വദേശി അനൂപ് എന്നിവരാണ് കസ്റ്റഡിയില്‍ ഉള്ളത്

തിരുവനന്തപുരം | കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ ബ്രഡിനുള്ളില്‍ കടത്തിയ എം ഡി എം എ പിടികൂടി.
തിരുവനന്തപുരം കാട്ടാക്കട ആമച്ചലില്‍ വീട്ടില്‍ നിന്നാണ് 195 ഗ്രാം എം ഡി എം എ പിടികൂടിയത്. ആമച്ചല്‍ സ്വദേശി വിഷ്ണു, തിരുമല സ്വദേശി അനൂപ് എന്നിവരാണ് കസ്റ്റഡിയില്‍ ഉള്ളത്. കൊലക്കേസ് പ്രതികളാണ് ഇരുവരും.
ബ്രെഡിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു എം ഡി എം എ. ഡാന്‍സാഫ് സംഘമാണ് പിടികൂടിയത്. ഏഴ് ബ്രെഡ് പാക്കറ്റുകളാണ് കണ്ടെത്തിയത്. ബാംഗ്ലൂരില്‍ നിന്ന് ബ്രെഡ് പാക്കറ്റ് വാങ്ങി അതിലാണ് എം ഡി എം എ കടത്തിയത്. സംഘത്തിലെ മറ്റൊരാള്‍ക്കുവേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----