Connect with us

Manipur violence

മണിപ്പൂരില്‍ വീണ്ടും കൊലപാതകങ്ങള്‍; രണ്ടാഴ്ചക്ക് ശേഷം ആക്രമണം രൂക്ഷമാകുന്നു

സ്വന്തം ഗ്രാമത്തിൻ്റെ കാവല്‍ ചുമതലയിലുണ്ടായിരുന്ന ഇവര്‍ ബങ്കറില്‍ ഉറങ്ങുമ്പോഴാണ് ആയുധധാരികളായ സംഘമെത്തി ആക്രമിച്ചത്.

Published

|

Last Updated

ഇംഫാല്‍ | മണിപ്പൂരില്‍ ഒരിടവേളക്ക് ശേഷം വീണ്ടും ആക്രമണം രൂക്ഷമാകുന്നു. വെള്ളിയാഴ്ച മൂന്ന് കുകി ഗ്രാമീണര്‍ കൂടി കൊല്ലപ്പെട്ടു. നാഗാ മേധാവിത്വമുള്ള ഉഖ്രൂലിലാണ് ഒടുവില്‍ കൊലപാതകങ്ങളുണ്ടായത്. വികൃതമാക്കിയ നിലയിലായിരുന്നു മൃതദേഹങ്ങൾ.

താംഗ്‌ഖോകയ് ഹാവോകിപ് (31), ജാംഖോഗിന്‍ ഹാവോകിപ് (35), ഹോളെന്‍സണ്‍ ബെയ്തി (20) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ കത്തികൊണ്ട് കുത്തിയ ശേഷം കാലുകള്‍ അടിച്ചുപൊട്ടിക്കുകയും സമീപത്തുനിന്ന് വെടിവെച്ചുകൊല്ലുകയുമായിരുന്നു. തോവയ് എന്ന സ്വന്തം ഗ്രാമത്തിൻ്റെ കാവല്‍ ചുമതലയിലുണ്ടായിരുന്ന ഇവര്‍ ബങ്കറില്‍ ഉറങ്ങുമ്പോഴാണ് ആയുധധാരികളായ സംഘമെത്തി ആക്രമിച്ചത്.

നല്ല പരിശീലനം ലഭിച്ചവരാണ് ബങ്കറില്‍ കയറി ആക്രമിച്ചതെന്ന് സുരക്ഷാ വൃത്തങ്ങള്‍ പറയുന്നു. തൗബാല്‍ ജില്ലയില്‍ അജ്ഞാതരായ തോക്കുധാരികള്‍ മൂന്ന് യുവാക്കള്‍ക്ക് നേരെ വെടിവെച്ചിരുന്നു. ഇവരെ യെയ്രിപോക്- ചാരംഗ്പത് റോഡ് കവലയില്‍ ഉപേക്ഷിക്കുകയും ചെയ്തു.

---- facebook comment plugin here -----

Latest