Connect with us

Ongoing News

ഇന്ത്യയിലെ മുർസാനും ഹിൽസയും ചൊവ്വയിൽ; എങ്ങനെ കിട്ടി ഈ പേരുകൾ?

ചൊവ്വയിലെ ടാർസസ് അഗ്നിപർവ്വത മേഖലയിൽ കണ്ടെത്തിയ മൂന്ന് കൂറ്റൻ ഗർത്തങ്ങളിൽ രണ്ടെണ്ണത്തിനാണ് ഇന്ത്യയിലെ പ്രധാന നഗരങ്ങളായ മുർസാൻ, ഹിൽസ എന്നിവയുടെ പേര് നൽകിയത്.

Published

|

Last Updated

ചൊവ്വ ഗ്രഹത്തിൽ ഐഎസ്ആർഒ പുതുതായി കണ്ടെത്തിയ കൂറ്റൻ ഗർത്തങ്ങൾക്ക് യുപിയിലെയും ബിഹാറിലെയും നഗരങ്ങളുടെ പേര് നൽകിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. ചൊവ്വയിലെ ടാർസസ് അഗ്നിപർവ്വത മേഖലയിൽ കണ്ടെത്തിയ മൂന്ന് കൂറ്റൻ ഗർത്തങ്ങളിൽ രണ്ടെണ്ണത്തിനാണ് പ്രധാന നഗരങ്ങളായ മുർസാൻ, ഹിൽസ എന്നിവയുടെ പേര് നൽകിയത്. എന്നാൽ ഇതിന് പിന്നിൽ ഒരു കാരണമുണ്ട്.

അഹമ്മദാബാദ് സെന്റർ ആയ ഫിസിക്കൽ റിസർച്ച് ലബോറട്ടറി ഡയറക്ടർ ഡോ. അനിൽ ഭരദ്വാജിന്റെ ജന്മസ്ഥലം ആണ് യുപിയിലെ മുർസാൻ. ഹിൽസയാകട്ടെ ഗർത്തങ്ങൾ കണ്ടെത്താൻ നേതൃത്വം നൽകിയ ശാസ്ത്ര സംഘത്തിലെ തലവനായ ഡോ. രാജീവ് രഞ്ജൻ ഭാരതിയുടെ ജന്മനാടാണ്. പുതുതായി കണ്ടെത്തിയ മൂന്നാമത്തെ ഗർത്തത്തിന് റിസർച്ച് ലാബ് മുൻ ഡയറക്ടർ ആയിരുന്ന പ്രൊഫ. ദേവേന്ദ്ര ലാലിന്റെ പേര് നൽകി.

65 കിലോമീറ്റർ വീതിയിൽ ലാവയാൽ മൂടപ്പെട്ട ഗർത്തമാണ് പ്രൊഫ. ദേവേന്ദ്ര ലാൽ. ഇതിന് കിഴക്ക് ഭാഗത്താണ് മുർസാൻ. മുർസാന പടിഞ്ഞാറ് ഭാഗത്താണ് ഹിൽസ. ഇന്റർനാഷണൽ ആസ്ട്രോണമിക്കൽ യൂണിയൻ പേരുകൾക്ക് അംഗീകാരം നൽകി. ഗർത്തങ്ങൾ സംബന്ധിച്ച പഠനം ആസ്ട്രോഫിസിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചൊവ്വയിൽ ജലം ഒഴുകിയതിന് തെളിവ് ലഭിച്ചതായും പഠനത്തിൽ പറയുന്നുണ്ട്.

Latest