International
ലണ്ടൻ റെയിവേ സ്‌റ്റേഷനിലെ ബംഗാളി പേര് മാറ്റണം; ബ്രീട്ടീഷ് എംപിയെ പിന്തുണച്ച് മസ്‌ക്
കിഴക്കൻ ലണ്ടന് ബംഗ്ലാദേശി സമൂഹം നൽകിയ സംഭാവനകളെ ആദരിച്ചാണ് 2022-ൽ വൈറ്റ്‌ചാപ്പൽ ട്യൂബ് സ്റ്റേഷനിൽ ഒരു ബംഗാൾ ഭാഷയിൽ സ്‌റ്റേഷന്റെ പേര് സ്ഥാപിച്ചത്.
![](https://assets.sirajlive.com/2024/05/elon-897x538.jpg)
ലണ്ടൻ | ലണ്ടൻ റെയിവേ സ്‌റ്റേഷനിൽ ബംഗാളി ഭാഷയിലും സ്ഥാപിച്ചിരിക്കുന്ന സൈൻബോർഡ് മാറ്റണമെന്ന് ബ്രീട്ടീഷ് എംപിയുടെ ട്വീറ്റിനെ പിന്തുണച്ച് ശതകോടീശ്വരൻ ഇലോൺ മസ്‌ക്. ഗ്രേറ്റ് യാർമൗത്ത് എംപിയായ റൂപർട്ട് ലോവ് ആണ് തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ വൈറ്റ്ചാപ്പൽ സ്റ്റേഷനിലെ ബംഗാളി ഭാഷയിലുള്ള സൈൻബോർഡിന്റെ ചിത്രം പോസ്റ്റ് ചെയ്ത് ഇത് മാറ്റണമെന്ന് ആവശ്യപ്പെട്ടത്.
‘ഇത് ലണ്ടനാണ്, ഇവിടെ സ്‌റ്റേഷന്റെ പേര് ഇംഗ്ലീഷിൽ മതി, ഇംഗ്ലീഷിൽ മാത്രം’ എന്ന കുറിപ്പോടെയാണ് റൂപർട്ട് ലോവ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഈ പോസ്‌റ്റ് യെസ് എന്ന കമന്റോടെ റീട്വീറ്റ് ചെയ്‌തിരിക്കുകയാണ് മസ്‌ക്.
Yes
— Elon Musk (@elonmusk) February 9, 2025
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത അനുയായി ആയ മസ്‌ക്, റിഫോം യുകെ നേതാവായ നിഗൽ ഫാരേജിനെ മാറ്റണമെന്നും പകരം 67 കാരനായ ലോവിനെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ലോവിന്റെ പോസ്റ്റിനെ അനുകൂലിച്ച് കുറച്ച് പേർ എത്തിയപ്പോൾ ഇതിൽ എന്താണ് പ്രശ്‌നമെന്ന് മറ്റ് ചിലരും ചോദിച്ചു.
കിഴക്കൻ ലണ്ടന് ബംഗ്ലാദേശി സമൂഹം നൽകിയ സംഭാവനകളെ ആദരിച്ചാണ് 2022-ൽ വൈറ്റ്‌ചാപ്പൽ ട്യൂബ് സ്റ്റേഷനിൽ ഒരു ബംഗാൾ ഭാഷയിൽ സ്‌റ്റേഷന്റെ പേര് സ്ഥാപിച്ചത്. യുകെയിൽ ബംഗ്ലാദേശികൾ ഏറ്റവും കൂടുതൽ വസിക്കുന്ന പ്രദേശമാണിത്. ബംഗാളി ഭാഷയിൽ ബോർഡ് സ്ഥാപിച്ചതിനെ അന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രശംസിച്ചിരുന്നു.