Connect with us

twitter logo

ട്വിറ്ററില്‍ നിന്ന് നീലപ്പക്ഷിയെ പറപ്പിച്ച് മസ്‌ക്; ലോഗോയില്‍ ഇനി മുതല്‍ നായ

അതേസമയം, ട്വിറ്ററിന്റെ മൊബൈല്‍ ആപ്പില്‍ പഴയ നീലപ്പക്ഷി തന്നെയാണ്.

Published

|

Last Updated

വാഷിംഗ്ടണ്‍ | ട്വിറ്ററിന്റെ മുഖമുദ്രയായിരുന്ന നീലപ്പക്ഷി ലോഗോ മാറ്റി സി ഇ ഒ ഇലോണ്‍ മസ്‌ക്. ഡോഗികോയിന്‍ ക്രിപ്‌റ്റോകറന്‍സിയുടെ മീം ആയ നായയാണ് ഇനിമുതല്‍ ട്വിറ്ററിൻ്റെ ലോഗോ. ഡെസ്‌ക്ടോപ് വേര്‍ഷനില്‍ ഈ മാറ്റം നിലവില്‍ വന്നിട്ടുണ്ട്.

അതേസമയം, ട്വിറ്ററിന്റെ മൊബൈല്‍ ആപ്പില്‍ പഴയ നീലപ്പക്ഷി തന്നെയാണ്. ഷീബ ഇനു എന്ന നായയുടെ മുഖമാണ് ഡെസ്‌ക്ടോപ്പ് പതിപ്പിലെ ലോഗോക്ക് നല്‍കിയത്. ബിറ്റ്‌കോയിന്‍ പോലുള്ള ക്രിപ്‌റ്റോകറന്‍സികളെ പരിഹസിക്കുന്നതിന് 2013ല്‍ തമാശക്ക് തുടങ്ങിയതാണ് ഡോഗികോയിന്‍ എന്ന ക്രിപ്‌റ്റോകറന്‍സി.

ഡോഗി മീമിന്റെ ഇഷ്ടക്കാരനാണ് ഇലോണ്‍ മസ്‌ക്. ട്വിറ്ററിന്റെ വെബ് ലോഗോ മാറ്റിയതിന് ശേഷം ഡോഗികോയിന്റെ മൂല്യം 20 ശതമാനം ഉയര്ന്നു. മസ്‌ക് ട്വിറ്റര്‍ വാങ്ങിയ ശേഷം നിരവധി മാറ്റങ്ങളാണ് കൊണ്ടുവന്നത്.

Latest