Connect with us

International

മസ്‌ക് പണി തുടങ്ങി; ബ്ലൂ ടികിന് പണം ഈടാക്കാനൊരുങ്ങി ട്വിറ്റര്‍

ഇനി ബ്ലൂടിക്ക് വേണമെങ്കില്‍ ട്വിറ്റര്‍ ഉപയോക്താവ് പെയിഡ് സംവിധാനമായ ട്വിറ്റര്‍ ബ്ലൂവിലേക്ക് മാറേണ്ടിവരും

Published

|

Last Updated

ന്യൂയോര്‍ക്ക്  |  ട്വിറ്റര്‍ അതിന്റെ ഉപയോക്തൃ സേവന സംവിധാനങ്ങള്‍ക്ക് പണം ഈടാക്കാനൊരുങ്ങുന്നു. ട്വിറ്ററിന്റെ പുതിയ ഉടമ ഇലോണ്‍ മസ്‌ക് ആണ് ഇത്തരമൊരു സൂചന നല്‍കിയിരിക്കുന്നത്. ”ട്വിറ്ററിലെ മുഴുലന്‍ വെരിഫിക്കേഷന്‍ സംവിധാനവും നവീകരിക്കുകയാണ്” എന്നാണ് ട്വിറ്റര്‍ ഉടമയായ ഇലോണ് മസ്‌ക് അറിയിച്ചത്. എന്നാല്‍ എന്തൊക്കെ മാറ്റം എന്നത് മസ്‌ക് വിശദീകരിക്കുന്നില്ല.അതേ സമയം ട്വിറ്റര്‍ അക്കൗണ്ട് ഉടമയുടെ വെരിഫിക്കേഷന്‍ ഉറപ്പാക്കുന്ന നീല ടിക്കിന് പണം ഈടാക്കുന്നത് മസ്‌ക് പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍

റിപ്പോര്‍ട്ട് അനുസരിച്ച്, ഉപയോക്താക്കള്‍ പ്രതിമാസം അഞ്ച് ഡോളര്‍ എങ്കിലും ട്വിറ്റര്‍ ബ്ലൂടിക്ക് വേണമെങ്കില്‍ ട്വിറ്ററിന് നല്‍കേണ്ടി വരും. ഇനി ബ്ലൂടിക്ക് വേണമെങ്കില്‍ ട്വിറ്റര്‍ ഉപയോക്താവ് പെയിഡ് സംവിധാനമായ ട്വിറ്റര്‍ ബ്ലൂവിലേക്ക് മാറേണ്ടിവരും. നവംബര്‍ മുതല്‍ വ്യാപകമായ പരിശോധന ഇതില്‍ നടത്തി ബ്ലൂടിക്കിന് പണം കൊടുക്കാത്തവരെ ഒഴിവാക്കുമെന്നാണ് ട്വിറ്ററില്‍ നിന്നും ലഭിക്കുന്ന വിവരം.എന്നാല്‍ മസ്‌കിന്റെ അപ്രതീക്ഷിതമായ സ്വഭാവം വച്ച് ഇത്തരം പദ്ധതികള്‍ ഏത് സമയത്തും ഉപേക്ഷിക്കാനും സാധ്യതയുണ്ടെന്നാണ് വിവരം. എന്നാല്‍ പ്ലാറ്റ്ഫോര്‍മര്‍ റിപ്പോര്‍ട്ട് അനുസരിച്ച് വെരിഫിക്കേഷനെ ഇനി ട്വിറ്റര്‍ ബ്ലൂ എന്ന പ്രിമീയം സര്‍വീസിനൊപ്പം ലയിപ്പിക്കും എന്ന് തന്നെയാണ് പറയുന്നത്.ട്വീറ്റുകള്‍ എഡിറ്റ് ചെയ്യാനുള്ള ഫീച്ചര്‍ ഉള്‍പ്പെടെ പ്രതിമാസ നിരക്കിന്റെ അടിസ്ഥാനത്തില്‍ പ്രീമിയം ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്ന പ്ലാറ്റ്ഫോമിന്റെ ആദ്യ സബ്സ്‌ക്രിപ്ഷന്‍ സേവനമായി ട്വിറ്റര്‍ ബ്ലൂ എന്ന് പറയുന്നത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ട്വിറ്റര്‍ ബ്ലൂ ആരംഭിച്ചത്.