Connect with us

Kerala

മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും; പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന് പാണക്കാട്ട്

മൂന്നാം സീറ്റിന് പകരം രാജ്യസഭാ സീറ്റ് നല്‍കാമെന്ന കോണ്‍ഗ്രസ് വാഗ്ദാനം മുസ്ലിം ലീഗ് നേതൃത്വം സ്വീകരിച്ചേക്കും

Published

|

Last Updated

മലപ്പുറം: | ലോക്സഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന് ചേരും. പാണക്കാട് സാദിഖലി തങ്ങളുടെ വസതിയില്‍ രാവിലെ പത്തിനാണ് യോഗം. മൂന്നാം സീറ്റിന്റെ കാര്യത്തിലും യോഗത്തില്‍ തീരുമാനമെടുക്കും.

നിലവില്‍ ലീഗിന് ലഭിച്ചിട്ടുള്ള മലപ്പുറം, പൊന്നാനി, തമിഴ്നാട്ടിലെ രാമനാഥപുരം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുണ്ടാകും. മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീറും രാമനാഥപുരത്ത് സിറ്റിങ് എംപി നവാസ് കനിയും വീണ്ടും മത്സരിച്ചേക്കും. പൊന്നാനിയില്‍ അബ്ദുസമദ് സമദാനിക്കാണ് മുന്‍തൂക്കം

മൂന്നാം സീറ്റിന് പകരം രാജ്യസഭാ സീറ്റ് നല്‍കാമെന്ന കോണ്‍ഗ്രസ് വാഗ്ദാനം മുസ്ലിം ലീഗ് നേതൃത്വം സ്വീകരിച്ചേക്കും.ഇതിലേക്ക് പിഎംഎ സലാം, പി കെ ഫിറോസ്, ഫൈസല്‍ബാബു തുടങ്ങിയവരുടെ പേരുകള്‍ ഉയര്‍ന്നുവരുന്നുണ്ട്

Latest