Connect with us

k m shaji

പോപ്പുലര്‍ ഫ്രണ്ട് ജപ്തിക്കെതിരെ മുസ്‍ലിം ലീഗ് നേതാവ് കെ എം ഷാജി

കോടതി വിധി നടപ്പാക്കുന്നതില്‍ പക്ഷപാതിത്വം

Published

|

Last Updated

കോഴിക്കോട് | പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളുടെ സ്വത്ത് ജപ്തി ചെയ്യുന്നത് എന്തടിസ്ഥാനത്തിലാണെന്നു മുസ്‍ലിം ലീഗ് നേതാവ് കെ എം ഷാജി. മക്കള്‍ പോപ്പുലര്‍ ഫ്രണ്ട് ആയതിനു കുടുംബാംഗങ്ങള്‍ എന്ത് പിഴച്ചുവെന്നും അദ്ദേഹം ചോദിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ വാദങ്ങളോട് തനിക്ക് എതിര്‍പ്പാണുള്ളതെന്നും ഷാജി പറഞ്ഞു.

പി കെ ഫിറോസിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കോഴിക്കോട് കമ്മീഷണര്‍ ഓഫീസിനു മുന്നില്‍യൂത്ത് ലീഗ് സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോടതി വിധികള്‍ നടപ്പാക്കുന്നതില്‍ പോലും സര്‍ക്കാര്‍ പക്ഷപാതിത്വം കാണിക്കുകയാണ്. പ്രവര്‍ത്തകരെയും നേതാക്കളെയും അറസ്റ്റ് ചെയ്തത് കൊണ്ട് സംസ്ഥാന സര്‍ക്കാരിനെതിരായ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും കെ എം ഷാജി പറഞ്ഞു.

 

 

Latest