Ongoing News
മുസ്‌ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി
വത്തിക്കാനിലെ മാര്‍പാപ്പയുടെ കാര്യാലയത്തില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.
റിയാദ്/വത്തിക്കാന്‍ | മുസ്‌ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ ശൈഖ് ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍കരീം അല്‍-ഈസ കത്തോലിക്കാ സഭയുടെ പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പയുയി വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി. വത്തിക്കാനിലെ മാര്‍പാപ്പയുടെ കാര്യാലയത്തില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.
സഹകരണത്തിന്റെയും പൊതുതാത്പര്യത്തിന്റെയും നിരവധി വിഷയങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.
സംസ്‌കാരങ്ങള്‍ തമ്മിലുള്ള പിരിമുറുക്കം കുറയ്ക്കുക, മനുഷ്യ സമൂഹങ്ങള്‍ക്കിടയില്‍ സൗഹൃദം നിലനിര്‍ത്തുക തുടങ്ങി സമാധാനത്തിനായുള്ള സംഭാവനകള്‍ക്ക് പ്രശസ്തമായ ഇറ്റാലിയന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ബൊലോഗ്‌ന, ശൈഖ് ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍കരീം അല്‍-ഈസക്ക് നിയമത്തില്‍ പോസ്റ്റ്-ഡോക്ടറേറ്റ് ഓണററി ബിരുദങ്ങള്‍ക്കുള്ള ഓണററി ഫെലോഷിപ്പ് നല്‍കി ആദരിച്ചു,