Kuwait
റബീഉൽ അവ്വലിനെ വരവേറ്റ് മുസ്ലിം ലോകം; കുവൈത്തിലും മീലാദ് പ്രോഗ്രാമുകൾക്ക് പ്രൗഢമായ തുടക്കം
ഈ വർഷം നബി ദിനത്തോട്ടനുബന്ധിച്ചു ആകർഷണീയമായ പരിപാടികളാണ് പ്രവാചക പ്രേമികൾ ഒരുക്കിട്ടുള്ളത്.
കുവൈത്ത് സിറ്റി | വിശ്വപ്രവാചകർ മുഹമ്മദ് നബി (സ) യുടെ ജന്മം കൊണ്ടാനുഗ്രഹീതമായ റബീ ഉൽ അവ്വലിനെ വരവേറ്റ് മുസ്ലിം ലോകം. കുവൈത്തിലും ഈ വർഷം നബി ദിനത്തോട്ടനുബന്ധിച്ചു ആകർഷണീയമായ പരിപാടികളാണ് പ്രവാചക പ്രേമികൾ ഒരുക്കിട്ടുള്ളത്. ഐ സി എഫ് മദ്രസകളിൽ കുട്ടികളുടെ കലാ വിരുന്നും സ്നേഹ സംഗമങ്ങളും പ്രഭാഷണങ്ങളും നടക്കും.
തിരുനബിയുടെ സ്നേഹ ലോകം എന്ന പ്രമേയത്തിൽ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ക്യാമ്പയിന്റെ ഭാഗമായി ഈ വർഷത്തെ റബീ ഉൽ അവ്വലിലെ ആദ്യ വെള്ളിയാഴ്ചയായ ഇന്നലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മൗലിദ് സദസുകൾ നടന്നു. അബ്ബാസിയയിലെ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ കെ സി എഫ് (കർണാടക )സംഘടിപ്പിച്ച നബിദിന പരിപാടി ശ്രദ്ദേയമായി. മദനീയം അബ്ദുൽ ലത്തീഫ് സഖാഫി കാന്തപുരം മുഖ്യ അതിഥി ആയിരുന്നു.
വരും ദിവസങ്ങളിൽ കുവൈത്തിന്റെ എല്ലാ മേഖലകളിലും നബിദിന പരിപാടികളും മൗലിദ് സദസുകളും നടക്കും. നബിദിനതോടനുബന്ധിച്ചു കുവൈത്തിൽ സെപ്റ്റംബർ 28ന് ഗവൺമെന്റ് പൊതു അവധി പ്രഖ്യാപിച്ചിരിക്കയാണ്. അന്നേ ദിവസം കുവൈത്തിലെ മുൻ മന്ത്രിയും പ്രഗത്ഭ പണ്ഡിതനുമായിരുന്ന ശൈഖ് രിഫാഈ ദീവാനിയിൽ ഐ സി എഫ് കുവൈത്തിന്റെ നേതൃത്വത്തിൽ വിപുലമായ മൗലിദ് സംഗമം നടക്കും. പ്രസ്തുത പരിപാടി യിൽ കേരള മുസ്ലിം ജമാഅത് ജനറൽ സെക്രട്ടറി ബദറു സ്സാദാത്ത് സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി തങ്ങൾ മുഖ്യാതിഥി ആയിരിക്കും.
ക്യാമ്പയിന്റെ ഭാഗമായി ഒക്ടോബർ 6ന് വെള്ളിയാഴ്ച യാണ് മീലാദ് സമ്മേളനം. കൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ നടക്കുന്ന സമ്മേളനത്തിൽ കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തും പരിപാടി യുടെ വിജയത്തിനായി എല്ലാവരും സജീവ മാകണമെന്ന് നേതാക്കൾ അഭ്യർഥിച്ചു.
റിപ്പോർട്ട് : ഇബ്രാഹിം വെണ്ണിയോട്