mob lynching
ബിഹാറില്‍ മുസ്ലിം യുവാവിനെ തല്ലിക്കൊന്നു
സ്വയം പ്രഖ്യാപിത പശു സംരക്ഷണ സംഘമാണ് ക്രൂരകൃത്യത്തിന് പിന്നിലെന്നാണ് സൂചന.
പാറ്റ്‌ന | ബിഹാറില്‍ മുസ്ലിം യുവാവിനെ ഒരു സംഘം അടിച്ചുകൊന്നു. കൃത്യത്തിന് ശേഷം മൃതദേഹം ഒരു കുഴിയിലിട്ട് മൂടുകയും ചെയ്തു. സ്വയം പ്രഖ്യാപിത പശു സംരക്ഷണ സംഘമാണ് ക്രൂരകൃത്യത്തിന് പിന്നിലെന്നാണ് സൂചന.
സമസ്തിപൂര്‍ ജില്ലയിലെ ജെ ഡി യു പ്രവര്‍ത്തകന്‍ കൂടിയായ മുഹമ്മദ് ഖലീല്‍ ആലമിനെയാണ് കൊന്നത്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തന്നെ വെറുതെ വിടണമെന്ന് ഇദ്ദേഹം കൈകൂപ്പി അപേക്ഷിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എവിടെ വെച്ചാണ് പശുക്കളെ കശാപ്പ് ചെയ്തതെന്നും ഇറച്ചി വിറ്റവരുടെ പേരുകള്‍ പറയണമെന്നും അക്രമി സംഘം ആവശ്യപ്പെടുന്നത് വീഡിയോയിലുണ്ട്. ജീവിതത്തില്‍ എത്രത്തോളം ബീഫ് കഴിച്ചിട്ടുണ്ടെന്നും കുട്ടികള്‍ക്ക് നല്‍കാറുണ്ടോയെന്നും സംഘം ചോദിക്കുന്നുണ്ട്. മാത്രമല്ല, ബീഫ് കഴിക്കാന്‍ മുസ്ലിംകളുടെ വേദഗ്രന്ഥമായ ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ടോയൈന്നും സംഘം ചോദിക്കുന്നു.
തല്ലിക്കൊന്നതിന് ശേഷം മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കാനും സംഘം ശ്രമിച്ചിട്ടുണ്ട്. വേഗം അഴുകാന്‍ ഉപ്പ് വിതറിയാണ് മൃതദേഹം ഇവര്‍ അടക്കം ചെയ്തത്.
This Muslim man – Khalil Alan – pleads for his life, before a Hindu lynch mob murders him and burns his body in Bihar, yesterday. pic.twitter.com/mCnYPC0t2h
— CJ Werleman (@cjwerleman) February 22, 2022
बिहार की NDA सरकार में कानून व्यवस्था पूर्णतः समाप्त हो चुकी है। गाय के नाम पर मुस्लिम युवक जो स्वयं JDU नेता था उसे पीट कर, जिंदा जलाकर दफ़ना दिया गया। नीतीश जी बताए, बिहार में लगातार ऐसी घटनाएँ क्यों हो रही है? लोग कानून को हाथ में क्यों ले रहे है? pic.twitter.com/7XjFqYKICY
— Tejashwi Yadav (@yadavtejashwi) February 22, 2022