Kerala
രാഹുലിനെ പ്രഖ്യാപിക്കും മുമ്പ് മുരളീധരനുമായി സംസാരിച്ചിണ്ടാവും: കെ സി വേണുഗോപാല്‍
മുരളീധരനായി ഡി സി സി എഴുതിയ കത്ത് പുറത്ത് വന്നത് സംബന്ധിച്ച് പിന്നീട് ചര്‍ച്ച ചെയ്യും
പാലക്കാട് | പാലക്കാട് മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിക്കും മുന്‍പ് കെ മുരളീധരനുമായി പാര്‍ട്ടി നേതൃത്വം സംസാരിച്ചിട്ടുണ്ടാവും എന്നാണ് കരുതുന്നതെന്ന് കെ സി വേണുഗോപാല്‍.
മുരളീധരനായി ഡി സി സി എഴുതിയ കത്ത് പുറത്ത് വന്നത് സംബന്ധിച്ച് പിന്നീട് ചര്‍ച്ച ചെയ്യുമെന്നും കത്തെഴുതിയെന്ന് പറയുന്നവരും ഇപ്പോള്‍ പ്രചാരണത്തില്‍ മുന്നില്‍ തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വി ഡി സതീശന്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ശൈലി മാറ്റേണ്ട ആവശ്യമില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ ആര്‍ക്കെങ്കിലും മുഖ്യമന്ത്രി മോഹമുണ്ടെങ്കില്‍ അതില്‍ എന്താണ് തെറ്റെന്നും തനിക്ക് മുഖ്യമന്ത്രിയാകാന്‍ മോഹമില്ലെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
ഈ പാര്‍ട്ടിയില്‍ സതീശന് ഒറ്റയ്ക്ക് ഒരു തീരുമാനം എടുക്കാന്‍ പറ്റില്ല. ഒരു നേതാവ് വിചാരിച്ചാല്‍ മാത്രം കേരളത്തില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.