Connect with us

Kasargod

വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം: എസ് വൈ എസ്

പോലീസ്, പ്രോസിക്യൂഷൻ പോലെയുള്ള നിയമപാലന സംവിധാനങ്ങളെ മതേതരമായും നീതിയുക്തമായും നിലനിർത്താൻ സർക്കാർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും നേതാക്കൾ

Published

|

Last Updated

കാസർഗോഡ് | വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കാൻ സർക്കാറും മതേതര പ്രസ്ഥാനങ്ങളും തയ്യാറാകണമെന്ന് എസ് വൈ എസ്. വിദ്വേഷ പ്രസ്താവന നടത്തുന്നവർക്കെതിരെയും വെറുപ്പ് പ്രചരിപ്പിക്കുന്നവർക്കെതിരെയും നിയമം നോക്കു കുത്തിയാകരുതെന്നും എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ തങ്ങൾ സഖാഫിയും ജനറൽ സെക്രട്ടറി എ പി അബ്ദുൽ ഹക്കീം അസ്ഹരിയും വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പോലീസ്, പ്രോസിക്യൂഷൻ പോലെയുള്ള നിയമപാലന സംവിധാനങ്ങളെ മതേതരമായും നീതിയുക്തമായും നിലനിർത്താൻ സർക്കാർ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്. റിയാസ് മൗലവി വധക്കേസിൽ പോലീസും പ്രോസിക്യൂഷനും സംശയത്തിൻ്റെ നിഴലിലാണ്. പ്രതികൾ രക്ഷപ്പെട്ടു പോകുന്ന സാഹചര്യം നീതിന്യായ സംവിധാനത്തോടുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തും. കുറ്റം ചെയ്തവർക്ക് ശിക്ഷ ഉറപ്പാക്കാൻ സർക്കാർ ജാഗ്രതയോടെ ഇടപെടണം.

സംസ്ഥാനത്തുണ്ടാകുന്ന വിവിധങ്ങളായ വിഷയങ്ങൾ വളരെ വേഗത്തിൽ വർഗീയവത്കരിക്കപ്പെടുന്ന സാഹചര്യമുണ്ട്. അതിന് അവസരം നൽകാതെ സത്വര നടപടികളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണം. മുനമ്പം വിഷയം വർഗീയ മുതലെടുപ്പിനായി ഉപയോഗിക്കുന്നത് തടയുകയും രമ്യമായി വേഗത്തിൽ പരിഹരിക്കുകയും വേണം.

കാസർ ഗോഡ് ജില്ല കാലങ്ങളായി അഭിമുകീരിക്കകുന്ന വിദ്യാഭ്യാസ തൊഴിൽ ആരോഗ്യമേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

എൻ.എം സ്വാദിഖ് സഖാഫി (സ്റ്റേറ്റ് മീഡിയ കോർഡിനേറ്റർ), നേമം സിദ്ധീഖ് സഖാഫി (സ്റ്റേറ്റ് വൈ. പ്രസിഡൻ്റ് ), കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി (ജില്ല പ്രസിഡൻ്റ്) എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Latest