Connect with us

Kerala

മുട്ടില്‍ മരംമുറി കേസ്: അന്വേഷണ ഉദ്യോഗസ്ഥന്‍ പിന്‍വാങ്ങിയത് കേസിനെ ബാധിക്കില്ല; കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

ചുമതലയില്‍ നിന്ന് മാറ്റണമെന്ന ഉദ്യോഗസ്ഥന്റെ ആവശ്യം എന്തുകൊണ്ടാണെന്ന് അറിയില്ല

Published

|

Last Updated

തിരുവനന്തപുരം |  മുട്ടില്‍ മരംമുറി കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. ഡിവൈഎസ്പി വി വി ബെന്നിയുടെ പിന്‍മാറിയത് കുറ്റപത്രം നല്‍കുന്നതിനെ ബാധിക്കില്ലെന്നും മന്ത്രി വ്യ്ക്തമാക്കി. ചുമതലയില്‍ നിന്ന് മാറ്റണമെന്ന ഉദ്യോഗസ്ഥന്റെ ആവശ്യം എന്തുകൊണ്ടാണെന്ന് അറിയില്ല. അതിന്റെ കാരണം അന്വേഷിക്കേണ്ടത് വനംവകുപ്പിന്റെ ചുമതലയല്ലെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചു

മുറിച്ച മരങ്ങളുടെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ ഡിഎന്‍എ പരിശോധന അടക്കം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ വിവി ബെന്നി പിന്‍വാങ്ങിയത്.

പ്രതികള്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് തന്നെ ചുമതലയില്‍ നിന്ന് മാറ്റണമെന്ന് ബെന്നി ആവശ്യപ്പെട്ടത്.
കേസില്‍ പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങള്‍ നല്‍കിയ അനുമതിക്കത്തുകള്‍ വ്യാജമെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു

Latest