Connect with us

National

മുസാഫര്‍ സംഭവം: സ്‌കൂള്‍ അടച്ചിട്ടു, സ്‌കൂളിന്റെ അംഗീകാരം പിന്‍വലിച്ചേക്കും

രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ തല്ലാന്‍ മറ്റു വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ട അധ്യാപികക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

Published

|

Last Updated

ലക്‌നോ| ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ തല്ലിച്ചതച്ച സംഭവത്തിന് പിന്നാലെ സ്‌കൂള്‍ അടച്ചിട്ടു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ നേഹ പബ്ലിക് സ്‌കൂളിനെതിരെയാണ് നടപടി. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കുന്നത് വരെ അടച്ചിടാനാണ് ഉത്തരവ്. ഈ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സമീപത്തെ സ്‌കൂളുകളില്‍ തല്‍ക്കാലം പ്രവേശനം ക്രമീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കേസില്‍ അന്വേഷണം നടക്കുകയാണെന്നും സ്‌കൂളിന്റെ അംഗീകാരം പിന്‍വലിക്കുമെന്നും അടിസ്ഥാന വിദ്യാഭ്യാസ ഓഫീസര്‍ ശുഭം ശുക്ല പറഞ്ഞു.

വര്‍ഗീയ പരാമര്‍ശം നടത്തിയതിനും ഗൃഹപാഠം ചെയ്യാത്തതിന്റെ പേരില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ തല്ലാന്‍ മറ്റ് വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടതിനും അധ്യാപികയായ ത്രിപ്ത ത്യാഗിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചു. ഇതോടെ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് രോഷം ഉയര്‍ന്നിരുന്നു.

 

 

 

Latest