Connect with us

National

മുസഫര്‍ നഗര്‍: സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണം അഡ്വ. ഹാരിസ് ബീരാന്‍ എം പി

കടകള്‍ക്ക് മുമ്പില്‍ വ്യക്തികളുടെ പേര് വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് മാതാടിസ്ഥാനത്തില്‍ വേര്‍തിരിവുണ്ടാക്കാനാണ്.

Published

|

Last Updated

ന്യൂഡല്‍ഹി| കന്‍വരിയസ് യാത്രയോടനുബന്ധിച്ച് യു പി യിലെ മുസഫര്‍ നഗര്‍ ഭരണകൂടം പുറപ്പെടുവിച്ച ഉത്തരവ് പ്രതിഷേധാര്‍ഹമാണെന്നും സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും അഡ്വ. ഹാരിസ് ബീരാന്‍ എം പി.

കടകള്‍ക്ക് മുമ്പില്‍ വ്യക്തികളുടെ പേര് വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് മാതാടിസ്ഥാനത്തില്‍ വേര്‍തിരിവുണ്ടാക്കാനാണ്. അതിനാല്‍ രാജ്യ സഭയില്‍ ചട്ടം 267 പ്രകാരം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും ഹാരിസ് ബീരാന്‍ എം പി ആവശ്യപ്പെട്ടു.