Connect with us

Kerala

സുരേഷ് ഗോപിയോട് തന്തക്ക് അപ്പുറം ആണ് പറയേണ്ടതെന്ന് എം വി ഗോവിന്ദന്‍

കോണ്‍ഗ്രസിന് നിരവധി മുഖ്യമന്ത്രി സ്ഥാനാര്‍ഥികളുണ്ട്. അതിലൊരാളാണ് മുരളീധരനെന്നും അദ്ദേഹം പറഞ്ഞു

Published

|

Last Updated

തിരുവനന്തപുരം | തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്. അത് താന്‍ പറയുന്നില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ ഒറ്റതന്ത പരാമര്‍ശത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സുരേഷ് ഗോപിയുടെ തന്ത്ര പ്രയോഗത്തിന് മറുപടി സതീശന്‍ പറഞ്ഞോട്ടെയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കെ മുരളീധരനെ നിയമസഭയിലെത്തിക്കാന്‍ വി ഡി സതീശന്‍ ആഗ്രഹിക്കുന്നില്ല. കോണ്‍ഗ്രസിന് നിരവധി മുഖ്യമന്ത്രി സ്ഥാനാര്‍ഥികളുണ്ട്. അതിലൊരാളാണ് മുരളീധരന്‍. അദ്ദേഹം നിയമസഭയിലെത്തുന്നത് സതീശന്‍ ഇഷ്ടപ്പെടുന്നില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

കല്‍പ്പാത്തി രഥോത്സവം കലക്കാന്‍ ആര് ശ്രമിച്ചാലും അനുവദിക്കില്ല. ബി ജെ പി ഉറപ്പായും മൂന്നാം സ്ഥാനത്താവും. ഇ ശ്രീധരന് ലഭിച്ച വോട്ട് ഇപ്പോഴത്തെ ബി ജെ പി സ്ഥാനാര്‍ഥിക്ക് ലഭിക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. ഷാഫിക്ക് കിട്ടിയ വോട്ട് യു ഡി എഫ് സ്ഥാനാര്‍ഥിക്കും ലഭിക്കില്ല. യു ഡി എഫും എല്‍ ഡി എഫും തമ്മിലാണ് പാലക്കാട് മത്സരിക്കുന്നത്. ബി ജെ പി ചിത്രത്തിലില്ല. അവര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.