Connect with us

Kerala

കോടതികളില്‍ ആര്‍ എസ് എസ് റിക്രൂട്ട്‌മെന്റ് നടക്കുന്നുവെന്ന് എം വി ഗോവിന്ദന്‍; തെളിവുകള്‍ പുറത്തുവിടണമെന്ന് രമേശ് ചെന്നിത്തല

എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും തീരുമാനിക്കുന്നത് ഹിന്ദുത്വയിലേക്കുള്ള യാത്രയായിരിക്കുമെന്നും എംവി ഗോവിന്ദന്‍

Published

|

Last Updated

തിരുവനന്തപുരം |  കോടതികളില്‍ ആര്‍എസ്എസ് റിക്രൂട്ട്‌മെന്റ് നടക്കുന്നുവെന്ന ആരോപണവുമായി സിപിഎം. സംഘപരിവാര്‍ കോമരമായി പ്രവര്‍ത്തിക്കുന്നവരെ ഹൈക്കോടതികളിലും സുപ്രിംകോടതിയിലും നിയമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. ജുഡീഷ്യറിയുടെ മഹിമ അധികകാലം നിലനില്‍ക്കില്ലെന്നതില്‍ സംശയം വേണ്ട. എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും തീരുമാനിക്കുന്നത് ഹിന്ദുത്വയിലേക്കുള്ള യാത്രയായിരിക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

അതേ സമയം ജുഡീഷ്യറിയിലെ സംഘപരിവാര്‍ സാന്നിധ്യത്തിനെതിരെ തെളിവുകള്‍ ഉണ്ടെങ്കില്‍ എം വി ഗോവിന്ദന്‍ പുറത്ത് വിടണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ജുഡീഷ്യറി നിഷ്പക്ഷമാകണം. ഒരു സര്‍ക്കാരും ഇടപെടല്‍ നടത്തരുത്. ലാവ്‌ലിന്‍ കേസില്‍ സി പിഎമ്മിന് സുപ്രീം കോടതിയില്‍ ബിജെപിയുടെ സഹായം കിട്ടുന്നുണ്ടെന്ന് നൂറ് ശതമാനം ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest