Connect with us

kk rema

സച്ചിന്‍ ദേവിന്റെ പോസ്റ്റില്‍ തെറ്റില്ലെന്നു എം വി ഗോവിന്ദന്‍; രോഗിയുടെ വിവരം ചോര്‍ന്നത് കുറ്റമെന്നു കെ കെ രമ

കൈക്ക് പൊട്ടലുണ്ടോ എന്നു തീരുമാനിക്കേണ്ടതു ഡോക്ടറാണെന്നു കെ കെ രമ

Published

|

Last Updated

തിരുവനന്തപുരം | കെ കെ രമ എം എല്‍ എയുടെ കൈക്ക് പ്ലാസ്റ്ററിട്ടതിനെക്കുറിച്ച് സച്ചിന്‍ ദേവ് എം എല്‍ എയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ തെറ്റില്ലെന്നു സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പൊട്ടലില്ലാത്ത കൈക്കാണ് രമ പ്ലാസ്റ്ററിട്ടതെന്ന് ഇപ്പോള്‍ വ്യക്തമായെന്നും ആധുനിക സമൂഹത്തിന് കണ്ടുപിടിക്കാന്‍ സംവിധാനങ്ങളുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

സച്ചിന്‍ ദേവിനെതിരെ സ്പീക്കക്കും സൈബര്‍ പൊലീസിനും കെ കെ രമ പരാതി നല്‍കിയതിനെക്കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കകുയായിരുന്നു ഗോവിന്ദന്‍.

കൈക്ക് പൊട്ടലുണ്ടോ എന്നു തീരുമാനിക്കേണ്ടതു ഡോക്ടറാണെന്നു കെ കെ രമ പ്രതികരിച്ചു. അസുഖമില്ലാത്ത ആളുകളെ ചികിത്സിക്കാനാണോ സര്‍ക്കാര്‍ ആശുപത്രിയെന്നും കെ കെ രമ ചോദിച്ചു. രോഗിയുടെ വിവരങ്ങള്‍ ആശുപത്രിയില്‍ നിന്ന് പുറത്ത്പോയിട്ടുണ്ടെങ്കില്‍ അത് ഗുരുതര കുറ്റമാണെന്നും രമ ചൂണ്ടിക്കാട്ടി. വ്യക്തിപരമായ ആക്ഷേപത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അവര്‍ പറഞ്ഞു.