Connect with us

Kerala

ചികിത്സയിലിരിക്കുന്ന ഉമ തോമസിനെ സന്ദര്‍ശിച്ച് എം വി ഗോവിന്ദന്‍

ആരോഗ്യസ്ഥിതി പ്രതീക്ഷിച്ചതിലും വേഗം മെച്ചപ്പെട്ട് വരുന്നു

Published

|

Last Updated

കൊച്ചി | കലൂര്‍ സ്റ്റേഡിയത്തിലെ വേദിയില്‍ നിന്ന് താഴെ വീണ് ഗുരുതരമായി പരുക്കേറ്റ ഉമ തോമസ് എം എല്‍ എയെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍  സന്ദര്‍ശിച്ചു. എം എല്‍ എ ചികിത്സയില്‍ കഴിയുന്ന പാലാരിവട്ടം റിനൈ മെഡിസിറ്റിയിലെത്തിയ അദ്ദേഹം ആശുപത്രി അധികൃതരുമായും കൂടിക്കാഴ്ച നടത്തി.

ഉമ തോമസിന്റെ കുടുംബാംഗങ്ങളോടും സഹപ്രവര്‍ത്തകരോടും സംസാരിച്ചു. ഉമ തോമസിന്റെ ആരോഗ്യസ്ഥിതി പ്രതീക്ഷിച്ചതിലും വേഗം മെച്ചപ്പെട്ട് വരുന്നതായി അശുപത്രി വൃത്തങ്ങള്‍ അറിയിച്ചതായി ഗോവിന്ദന്‍ അറിയിച്ചു. എത്രയും വേഗത്തില്‍ തന്നെ അവര്‍ ആരോഗ്യം വീണ്ടെടുക്കട്ടേയെന്ന് ആഗ്രഹിക്കുന്നതായി പിന്നീട് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.