congress issue
സുധീരന്‍ രാജിവെച്ചത് മാലിന്യമായത് കൊണ്ടാണോ എന്ന് എം വി ജയരാജന്‍
സംഘപരിവാര്‍ മനസ്സുള്ള പുതിയ കെപിസിസി പ്രസിഡന്റിന് വി എം സുധീരന്‍ ഒരു തലവേദന തന്നെയാണ് എന്നും കെ സുധാകരനെ ലക്ഷ്യമിട്ട് രൂക്ഷമായി വിമര്‍ശിച്ചു
കണ്ണൂര്‍ | മുന്‍ കെപിസിസി പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി എം സുധീരന്‍ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും രാജിവെച്ചത് മാലിന്യമായതുകൊണ്ടാണോ എന്ന് സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. സംഘപരിവാര്‍ മനസ്സുള്ള പുതിയ കെപിസിസി പ്രസിഡന്റിന് വി എം സുധീരന്‍ ഒരു തലവേദന തന്നെയാണ് എന്നും കെ സുധാകരനെ ലക്ഷ്യമിട്ട് രൂക്ഷമായി വിമര്‍ശിച്ചു.
തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനുണ്ടായ തുടര്‍ച്ചയായ തിരിച്ചടിക്കും ദയനീയ പരാജയത്തിനും തകര്‍ച്ചക്കും കാരണം ജനവിരുദ്ധ ആഗോളവല്‍ക്കരണ- സ്വകാര്യവല്‍ക്കരണ നയമാണെന്ന് നേരത്തെ പ്രതികരിച്ച ആളാണ് വി എം സുധീരന്‍. വര്‍ഗ്ഗീയതയ്‌ക്കെതിരെ മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന ഗാന്ധിയന്‍ പാരമ്പര്യം പലപ്പോഴും കോണ്‍ഗ്രസ് നേതൃത്വത്തെ സുധീരന്‍ ഓര്‍മ്മിപ്പിക്കാറുമുണ്ട്.
കേരളത്തിലെ കോണ്‍ഗ്രസിന്റെ അടിത്തറ ഇളകിക്കഴിഞ്ഞുവെന്നും സുധീരന്റെ രാജി പിന്‍വലിപ്പിക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞാലും ഇളകിയ അടിത്തറ തുന്നിച്ചേര്‍ക്കല്‍ എളുപ്പമല്ലെന്നും ജയരാജന്‍ അവകാശപ്പെട്ടു. ‘മാലിന്യങ്ങളായിരിക്കും’ അടിത്തറ തന്നെ ഇല്ലാതാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.