Connect with us

Kerala

എം വി ജയരാജന്‍ വീണ്ടും സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി

എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, ഡി വൈ എഫ് ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിന്‍ ശശി, മാധ്യമ പ്രവര്‍ത്തകന്‍ എം വി നികേഷ് കുമാര്‍ തുടങ്ങി 11 പുതുമുഖങ്ങള്‍ ജില്ലാ കമ്മിറ്റിയില്‍

Published

|

Last Updated

കണ്ണൂര്‍ | സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം വി ജയരാജനെ വീണ്ടും തിരഞ്ഞെടുത്തു. തളിപ്പറമ്പില്‍ നടന്ന ജില്ലാ സമ്മേളനത്തിലാണ് എം വി ജയരാജനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

പുതിയ ജില്ലാ കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു. എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, ഡി വൈ എഫ് ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിന്‍ ശശി, മാധ്യമ പ്രവര്‍ത്തകന്‍ എം വി നികേഷ് കുമാര്‍ തുടങ്ങി 11 പുതുമുഖങ്ങള്‍ ഉള്‍പ്പെടുന്നതാണ് ജില്ലാ കമ്മിറ്റി. രണ്ടുപേര്‍ പ്രത്യേക ക്ഷണിതാക്കളാണ്.

Latest