Connect with us

arif muhammed khan

ആരിഫ് മുഹമ്മദ് ഖാന്‍ ആര്‍ എസ് എസ് പ്രഭാരി സ്ഥാനം ഏറ്റെടുക്കുന്നതാണ് ഉചിതമെന്ന് എം വി ജയരാജന്‍

ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവതുമായി ഗൂഡാലോചന നടത്തിയതിന് ശേഷമാണെന്നത് അതീവ ഗൗരവമാണ്.

Published

|

Last Updated

കണ്ണൂര്‍ | ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് ആര്‍ എസ് എസ് പ്രഭാരി സ്ഥാനം ഏറ്റെടുക്കുന്നതാണ് ഉചിതമെന്ന് സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. അടിസ്ഥാനരഹിതമായ ആരോപണമുന്നയിക്കുകയും സംഘര്‍ഷവും കലാപവും നാട്ടിലാകെ സൃഷ്ടിക്കണമെന്ന ഉദ്ദേശ്യത്തോടെ സ്പര്‍ധ ഇളക്കിവിടുന്ന പ്രതികരണങ്ങള്‍ നടത്തുകയുമാണ് ആരിഫ് മുഹമ്മദ്ഖാന്‍ ചെയ്തതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ എം വി ജയരാജന്‍ പറഞ്ഞു.

അതാവട്ടെ ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവതുമായി ഗൂഡാലോചന നടത്തിയതിന് ശേഷമാണെന്നത് അതീവ ഗൗരവമാണ്. ഗവര്‍ണര്‍ക്ക് ആരോ തന്നെ ആക്രമിക്കാന്‍ വരുന്നു എന്ന തോന്നലാണ് ഉള്ളത്. അതിനെക്കുറിച്ച് മെഡിക്കല്‍ സയന്‍സ് പ്രകാരം ഡോക്ടര്‍മാര്‍ പറയുന്നത് പാരനോയിഡ് ടെല്യൂഷന്‍ എന്നാണ്. സാങ്കല്‍പ്പികമായി ആളെ സൃഷ്ടിക്കുകയും തന്നെ അയാള്‍ കൊല്ലാന്‍ വരികയാണെന്ന് ചിന്തിച്ച് കൊണ്ടിരിക്കുക.

അതാണ് ഗവര്‍ണറുടെ ഇപ്പോഴത്തെ അവസ്ഥ. അതുകൊണ്ടാണ് ഇത്തരത്തില്‍ പ്രതികരണങ്ങള്‍ നടത്തുന്നത്. കമ്മ്യൂണിസ്റ്റ് വിരുദ്ധ മനോരോഗമുള്ളയാളെ ഗവര്‍ണര്‍ സ്ഥാനത്തു നിന്നും അടിയന്തിരമായും മാറ്റണമെന്നും എം വി ജയരാജന്‍ ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest