Connect with us

Kerala

ആശാ സമരത്തിന് പിന്നില്‍ ബി ജെ പിയെന്ന് എം വി ജയരാജന്‍

എ ജി ഓഫീസിന് മുന്നില്‍ സമരം നടത്താന്‍ ക്ഷണിക്കുന്നുവെന്നും ജയരാജന്‍

Published

|

Last Updated

തിരുവനന്തപുരം | ആശാവര്‍ക്കര്‍മാരുടെ സമരം ബി ജെ പി സ്പോണ്‍സേഡ് സമരമാണെന്ന് സി പി എം നേതാവ് എം വി ജയരാജന്‍. ആശാവര്‍ക്കര്‍മാരുടെ സമരം രണ്ടാം മാസത്തേക്ക് കടന്നിരിക്കെയാണ് ആരോപണവുമായി സി പി എം നേതാവ് രംഗത്തെത്തിയത്.

സുരേഷ് ഗോപിയും ബി ജെ പിയുമാണ് സമരത്തിന് പിന്നിലെന്നും സി പി എം ആശമാരോടൊപ്പമാണെന്നും എം വി ജയരാജന്‍ പറഞ്ഞു. തൊട്ടടുത്തുള്ള എ ജി ഓഫീസിന് മുന്നില്‍ സമരം നടത്താന്‍ ആശമാരെ സി പി എം ക്ഷണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംസ്ഥാനത്തെ ആശാവര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്നത്. സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടികളില്ലാത്തതിനാല്‍ കൂടുതല്‍ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് ആശമാരുടെ തീരുമാനം.

സമരത്തിലുള്ള ആശമാരെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്. തദ്ദേശസ്ഥാപന പ്രതിനിധികള്‍ ആശമാരെ നേരിട്ട് വിളിച്ചാണ് ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടത്. ആശാ സമരം തീരാതിരിക്കാന്‍ കാരണം സമരക്കാര്‍ തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.

Latest