National
ജനാഭിലാഷം നിറവേറ്റുന്നതില്‍ എന്റെ ആശംസകള്‍; കോണ്‍ഗ്രസിനെ അഭിനന്ദിച്ച് മോദി
വരുംകാലങ്ങളില്‍ കൂടുതല്‍ ഊര്‍ജ്വസ്വലതയോടെ കര്‍ണാടകയെ സേവിക്കുമെന്നും മോദി
![](https://assets.sirajlive.com/2021/11/narendra-modi-2.jpg)
ന്യൂഡല്‍ഹി | കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ അട്ടിമറി ജയം നേടിയ കോണ്‍ഗ്രസിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അഭിനന്ദനങ്ങള്‍. ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതില്‍ അവര്‍ക്ക് എന്റെ ആശംസകള്‍- മോദി ട്വീറ്റ് ചെയ്തു.
പിന്തുണച്ചവര്‍ക്ക് നന്ദി, ബി, ജെ പി പ്രവര്‍ത്തകരുടെ കഠിനാദ്ധ്വാനത്തെ അഭിനന്ദിക്കുന്നു. വരുംകാലങ്ങളില്‍ കൂടുതല്‍ ഊര്‍ജ്വസ്വലതയോടെ കര്‍ണാടകയെ സേവിക്കുമെന്നും മോദിയുടെ മറ്റൊരു ട്വീറ്റില്‍ പറയുന്നു
രാജ്യം ഉറ്റുനോക്കിയ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ നിലം പരിശാക്കിയാണ് കോണ്‍ഗ്രസ് ഗംഭീര ജയം നേടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി വന്‍ തിരഞ്ഞെടുപ്പ് റാലികളും റോഡ് ഷോയും ഒക്കെ നടത്തിയിട്ടും ഭരണം നിലനിറുത്താന്‍ ബി.ജെ.പിക്ക് ആയില്ല.