Connect with us

National

തന്റെ കാര്‍ ആക്രമിക്കപ്പെട്ടു; പിന്നില്‍ അമിത് ഷാ: കെജ്‌രിവാള്‍

ഡല്‍ഹിയിലെ എതിര്‍ സ്ഥാനാര്‍ഥിയുടെ അനുയായികളാണ് അക്രമികള്‍. ഇവരെ തന്റെ പൊതുയോഗത്തില്‍ പ്രവേശിക്കാന്‍ ഡല്‍ഹി പോലീസ് അനുവദിച്ചെന്നും അദ്ദേഹം ആരോപിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | തന്റെ കാര്‍ ആക്രമിക്കപ്പെട്ടെന്നും പിന്നില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണെന്നുമുള്ള ആരോപണവുമായി ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഹരി നഗറില്‍ വെച്ചാണ് കാര്‍ ആക്രമിക്കപ്പെട്ടതെന്ന് കെജ്‌രിവാള്‍ പറഞ്ഞു. ഡല്‍ഹിയിലെ എതിര്‍ സ്ഥാനാര്‍ഥിയുടെ അനുയായികളാണ് അക്രമികള്‍. ഇവരെ തന്റെ പൊതുയോഗത്തില്‍ പ്രവേശിക്കാന്‍ ഡല്‍ഹി പോലീസ് അനുവദിച്ചെന്നും അദ്ദേഹം ആരോപിച്ചു.

അമിത് ഷായുടെ നിര്‍ദേശ പ്രകാരമാണ് ഇത്തരം അക്രമങ്ങള്‍ നടക്കുന്നത്. ഡല്‍ഹി പോലീസിനെ ബി ജെ പിയുടെ സ്വകാര്യ സൈന്യമായി മാറ്റിയിരിക്കുകയാണ് അമിത് ഷാ എന്നും കെജ്‌രിവാള്‍ എക്‌സില്‍ കുറ്റപ്പെടുത്തി.

ഒരു ദേശീയ പാര്‍ട്ടിയുടെ നേതാക്കളും അധ്യക്ഷനും നിരന്തരം ആക്രമിക്കപ്പെട്ടിട്ടും ഫലപ്രദമായ ഒരു നടപടിയും സ്വീകരിക്കാത്തതില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയും കെജ്‌രിവാള്‍ വിമര്‍ശനമുന്നയിച്ചു.

 

 

 

Latest