Connect with us

RAHULGANDHI

എന്റെ വീട് രാഹുല്‍ ഗാന്ധിയുടെയും വീടാണ്; രാഹുലിന് പിന്തുണയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്

ഔദ്യോഗിക ബംഗ്ലാവ് ഒഴിയാനുള്ള ലോക്സഭാ സെക്രട്ടേറിയറ്റിന്റെ നോട്ടീസിന് രാഹുല്‍ ഇന്നലെ മറുപടി നല്‍കുകയും നോട്ടീസ് അനുസരിക്കുകയും ചെയ്യുമെന്ന് പറഞ്ഞതിന് പിന്നാലെയാണിത്.

Published

|

Last Updated

വാരണാസി: ലോക്സഭാംഗത്വം അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍ ആവശ്യപ്പെട്ട രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജയ് റായ്. ‘മേരാ ഘര്‍ ശ്രീ രാഹുല്‍ ഗാന്ധി കാ ഘര്‍ (എന്റെ വീട് രാഹുല്‍ ഗാന്ധിയുടെയും വീടാണ്)’ എന്നെഴുതിയ ബോര്‍ഡ് മുന്‍ എം.എല്‍.എയും ഭാര്യയും നഗരത്തിലെ ലഹുറാബിറുളള വീട്ടില്‍ സ്ഥാപിച്ചു.

ഔദ്യോഗിക ബംഗ്ലാവ് ഒഴിയാനുള്ള ലോക്സഭാ സെക്രട്ടേറിയറ്റിന്റെ നോട്ടീസിന് രാഹുല്‍ ഇന്നലെ മറുപടി നല്‍കുകയും നോട്ടീസ് അനുസരിക്കുകയും ചെയ്യുമെന്ന് പറഞ്ഞതിന് പിന്നാലെയാണിത്.

രാജ്യത്തെ ഏകാധിപതികള്‍ നമ്മുടെ നേതാവ് രാഹുല്‍ ഗാന്ധിയുടെ വീട് തട്ടിയെടുക്കാന്‍ ആഗ്രഹിക്കുന്നു. പക്ഷേ, രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകള്‍ രാഹുല്‍ ഗാന്ധിയുടേതാണെന്ന് അവര്‍ക്കറിയില്ല. ബാബ വിശ്വനാഥിന്റെ നഗരത്തില്‍, ഞങ്ങള്‍ ലാഹുറാബിര്‍ പ്രദേശത്തെ ഞങ്ങളുടെ വീട് രാഹുല്‍ ഗാന്ധിക്ക് സമര്‍പ്പിച്ചെന്ന് റായ് പറഞ്ഞു.

രാഹുലിന് അനുവദിച്ച വീട് ഏപ്രില്‍ 22നകം ഒഴിയണമെന്നാണ് ലോക്സഭാ സെക്രട്ടറിയേറ്റ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. 2005 മുതല്‍ താമസിക്കുന്ന തുഗ്ലക് ലൈനിലെ വീട് ഒഴിയുമെന്ന് രാഹുല്‍ മറുപടിയും നല്‍കിയിട്ടുണ്ട്.

 

Latest