National
എൻ്റെ മനോവീര്യവും ശക്തിയും 100 മടങ്ങ് ഉയർന്നു: അരവിന്ദ് കെജരിവാൾ
ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ സുപ്രീം കോടതി ജാമ്യം നൽകിയതോടെ ഇന്ന് വൈകീട്ടാണ് കെജരിവാൾ ജയിൽ മോചിതനായത്.
ന്യൂഡൽഹി | ജയിലിൽ നിന്ന് പുറത്തുവന്നതോടെ തൻ്റെ മനോവീര്യവും ശക്തിയും 100 മടങ്ങ് ഉയർന്നുവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. ഞാൻ ദൈവം കാണിച്ചുതന്ന പാത പിന്തുടരും. രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ പോരാടും – ആറ് മാസത്തെ ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങിയപ്പോൾ സ്വീകരിക്കാനെത്തിയ നൂറുകണക്കിന് പ്രവർത്തകരെ അഭിസംബോധന ചെയ്ത് കെജരിവാൾ പ്രഖ്യാപിച്ചു.
ബിജെപിയെ പേരെടുത്ത് പറയാതെ വിമർശിച്ചുകൊണ്ടായിരുന്നു കെജരിവാളിന്റെ വാക്കുകൾ. “ഇക്കൂട്ടർ എന്നെ ജയിലിലടച്ചു. എൻ്റെ മനോവീര്യം തകർക്കാൻ കഴിയുമെന്ന് അവർ കരുതി” – കെജരിവാൾ കൂട്ടിച്ചേർത്തു.
साज़िश पर सत्य की जीत हुई। तिहाड़ जेल से बाहर आए CM अरविंद केजरीवाल। LIVE https://t.co/1eVNK559Lb
— Arvind Kejriwal (@ArvindKejriwal) September 13, 2024
“ഈ ശക്തമായ മഴയത്തും നിങ്ങൾ ഇതെത്ര പേരാണ് വന്നിരിക്കുന്നത്. ഈ സമയം എല്ലാവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എൻ്റെ ജീവിതം രാജ്യത്തിനായി സമർപ്പിച്ചിരിക്കുന്നു. ഞാൻ ഒരുപാട് പോരാട്ടങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടിട്ടുണ്ട്. പക്ഷേ ഞാൻ സത്യത്തിൻ്റെ പാതയിൽ നടന്നതിനാൽ ദൈവം എന്നോടൊപ്പം ഉണ്ടായിരുന്നു’ – കെജരിവാൾ പറഞ്ഞു. .
ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ സുപ്രീം കോടതി ജാമ്യം നൽകിയതോടെ ഇന്ന് വൈകീട്ടാണ് കെജരിവാൾ ജയിൽ മോചിതനായത്.