Connect with us

National

ഞാന്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ മോദിയുടെ 15 ലക്ഷം പോലെയാകില്ല: രാഹുല്‍ഗാന്ധി

ബെല്ലാരിയില്‍ നടന്ന റോഡ്ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

|

Last Updated

 

ബംഗളൂരു| താന്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ മോദിയുടെ 15 ലക്ഷം പോലെയാകില്ലെന്ന് രാഹുല്‍ഗാന്ധി. ബെല്ലാരിയില്‍ നടന്ന റോഡ്ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബെല്ലാരി നഗരത്തിലൂടെ 3 കിലോമീറ്ററോളം രാഹുലിന്റെ തുറന്ന വാഹനത്തെ ജനങ്ങള്‍ പിന്തുടര്‍ന്നു. കലബര്‍ഗി, കൊപ്പല്‍ എന്നിവിടങ്ങളിലും രാഹുല്‍ പ്രസംഗിച്ചു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനന്ന് സംസ്ഥാനത്തെ വിവിധ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും.

224 അംഗ കര്‍ണാടക നിയമസഭയുടെ കാലാവധി മെയ് 24 ന് അവസാനിക്കും. മെയ് 10 ന് വോട്ടെടുപ്പും മെയ് 13 ന് വോട്ടെണ്ണലും നടക്കും.

 

Latest