പുസ്തകത്തട്ട്
എന്റെ തിയേറ്റർ സ്മരണകൾ
ഈ പുസ്തകം നിറയെ ബ്രോസ്വാമിയുടെ കഥകളാണ്. ആരെയും വേദനിപ്പിക്കാത്ത, വികൃത സത്യങ്ങൾക്ക് മേക്കപ്പിട്ട നുണക്കഥകൾ.
സാഹിത്യകാരൻ പെരുമാൾ മുരുകന്റെ അരക്ഷിതവും ദുരിതപൂർണവുമായ ബാല്യകാലാനുഭവങ്ങളെ വിവരിക്കുന്ന ആത്മകഥാപരമായ കുറിപ്പുകൾ. അദ്ദേഹത്തിന്റെ നിഴൽമുറ്റത്തെ നിനൈവുകൾ എന്ന ഓർമപ്പുസ്തകത്തിന്റെ വിവർത്തനം. ഒലിവ് ബുക്‌സ്. പേജ് 176. വില 260 രൂപ.
പെരുമാൾ മുരുകൻ – വിവ: ഇടമൺ രാജൻ
നേക്കഡ് ലൈസ്, ചില്ല്ഡ്!: ബ്രോസ്വാമി കഥകൾ
ഈ പുസ്തകം നിറയെ ബ്രോസ്വാമിയുടെ കഥകളാണ്. ആരെയും വേദനിപ്പിക്കാത്ത, വികൃത സത്യങ്ങൾക്ക് മേക്കപ്പിട്ട നുണക്കഥകൾ. ചിരിച്ചുകൊണ്ടല്ലാതെ വായിച്ചവസാനിപ്പിക്കാനാകാത്ത സരസ സാങ്കൽപ്പിക കഥകൾ. ഒലിവ് ബുക്‌സ്. പേജ് 120. വില 180 രൂപ.
പ്രശാന്ത് നായർ
കോൾസ്റ്റമീർ: ഒരു കുതിരയുടെ കഥ
ലിയോ ടോൾസ്റ്റോയിയുടെ നോവലിന്റെ പരിഭാഷ. ചിന്താശേഷിയുള്ള ഒരു കുതിരയുടെ കാഴ്ചപ്പാടിലൂടെ മനുഷ്യർക്ക് വലിയപാഠങ്ങൾ പകർന്ന് തരുന്ന കഥ. കുട്ടികളെയും മുതിർന്നവരെയും ആകർഷിക്കുന്ന ആഖ്യാനം. പേരക്ക ബുക്സ്. പേജ് 95. വില 160 രൂപ.
ലിയോ ടോൾസ്റ്റോയി – വിവ: ഗീത വാസു