Connect with us

National

നീലഗിരിയിലെ കടുവകളുടെ ദുരൂഹ മരണം; കേന്ദ്ര അതോറിറ്റി അന്വേഷണ സംഘത്തെ അയച്ചു

കടുവകളുടെ മരണത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ കണ്ടുപിടിക്കുകയും കാരണങ്ങള്‍ കണ്ടെത്തുകയും ചെയ്യുക എന്നതാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക ദൗത്യം.

Published

|

Last Updated

നീലഗിരി| കടുവകളുടെ ദുരൂഹ മരണത്തെ തുടര്‍ന്ന് നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി (എന്‍ടിസിഎ) ഉദ്യോഗസ്ഥ സംഘത്തെ തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലേക്ക് അയച്ചു. 40 ദിവസത്തിനുള്ളില്‍ 10 കടുവകളുടെ മരണം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് അന്വേഷണം. ഇന്‍സ്‌പെക്ടര്‍ ജനറല്‍ (ഐജി) മുരളി കുമാര്‍, സെന്‍ട്രല്‍ വൈല്‍ഡ് ലൈഫ് ക്രൈംബ്രാഞ്ച് സൗത്ത് സോണ്‍ ഡയറക്ടര്‍ കിരുബ ശങ്കര്‍, സെന്‍ട്രല്‍ വൈല്‍ഡ് ലൈഫ് റിസര്‍ച്ച് സെന്റര്‍ സയന്റിസ്റ്റ് രമേഷ് കൃഷ്ണമൂര്‍ത്തി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

ഈ കടുവകളുടെ മരണത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ കണ്ടുപിടിക്കുകയും കാരണങ്ങള്‍ കണ്ടെത്തുകയും ചെയ്യുക എന്നതാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക ദൗത്യം. ഓഗസ്റ്റ് 16-ന് സിഗൂര്‍ മേഖലയില്‍ രണ്ട് കടുവക്കുട്ടികള്‍ ചത്തിരുന്നു. പിന്നീട് എട്ടോളം കടുവകള്‍ തുടരെ ചത്തു. ഇതിന് പിന്നാലെ ആഗസ്റ്റ് 17ന് നടുവട്ടത്തും ആഗസ്റ്റ് 31ന് മുതുമലയിലും കടുവകള്‍ ചത്തിരുന്നു. കൂടാതെ, സെപ്തംബര്‍ ഒന്‍പതിന് അവലാഞ്ചിയില്‍ വിഷം കലര്‍ത്തിയ മാംസം ഉപയോഗിച്ച് രണ്ട് കടുവകളെ കൊന്നതായും കണ്ടെത്തിയിരുന്നു.

സെപ്റ്റംബര്‍ 17 നും 19 നും ഇടയില്‍ കുന്നൂരില്‍ നാല് കടുവക്കുട്ടികള്‍ കൂടി ചത്തിരുന്നു. പിന്നീട് രണ്ട് കടുവകളെ കാണാതായതാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തിയത്.

 

 

---- facebook comment plugin here -----

Latest