Connect with us

Kerala

അമ്മയുടെ മൃതദേഹം ആരെയും അറിയിക്കാതെ മറവുചെയ്യാനുള്ള മകന്റെ ശ്രമത്തില്‍ ദുരൂഹത

കൊച്ചി വെണ്ണലയില്‍ ഉണ്ടായ സംഭവത്തില്‍ മകന്‍ പ്രദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു

Published

|

Last Updated

കൊച്ചി | അമ്മയുടെ മൃതദേഹം ആരെയും അറിയിക്കാതെ മറവുചെയ്യാന്‍ മകന്റെ ശ്രമം. വെണ്ണല സ്വദേശി 70 വയസുള്ള അല്ലി ആണ് മരിച്ചത്. കൊച്ചി വെണ്ണലയില്‍ ഉണ്ടായ സംഭവത്തില്‍ മകന്‍ പ്രദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

സ്ഥലത്ത് മൃതദേഹം മറവ് ചെയ്യാന്‍ കുഴി എടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പാലാരിവട്ടം പോലീസ് സ്ഥലത്തെത്തി മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിടാന്‍ ശ്രമിക്കുന്നതുകണ്ട നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്. ഇന്നു പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം നാട്ടുകാര്‍ കാണുന്നത്. മദ്യലഹരിയിലായിരുന്നു പ്രദീപ്. കുഴിയെടുക്കുന്നത് കണ്ടപ്പോഴാണ് സംഭവം അറിഞ്ഞത്. ഇന്നലെ പ്രദീപ് അമ്മയുമായി മരുന്ന് വാങ്ങാന്‍ പുറത്ത് പോയിരുന്നു. പ്രദീപ് സ്ഥിരം മദ്യപിച്ച് വീട്ടില്‍ പ്രശ്‌നമുണ്ടാക്കാറുണ്ട്. ബുധനാഴ്ച രാത്രിയും വീട്ടില്‍ നിന്ന് ബഹളം കേട്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു.അമ്മ മരണപ്പെട്ടതിനെ തുടര്‍ന്ന് കുഴിച്ചിടുകയായിരുന്നു എന്നാണ് ഇയാള്‍ പോലീസിനോടു പറഞ്ഞത്.

 

 

---- facebook comment plugin here -----

Latest