Kerala
മിത്ത് വിവാദം: സമരം തുടരുമെന്ന് എന്‍ എസ് എസ്, ഇന്ന് ഡയറക്ടര്‍ ബോര്‍ഡ് യോഗം
എന്‍ എസ് എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും ഇടതുമുന്നണി ഘടകകക്ഷി നേതാവുമായ കെ ബി ഗണേഷ് കുമാര്‍ എം എല്‍ എയും യോഗത്തില്‍ പങ്കെടുക്കുമെന്ന് സൂചനയുണ്ട്.

തിരുവനന്തപുരം | സ്പീക്കര്‍ എ എന്‍ ഷംസീര്‍ മിത്തുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തില്‍ സമരം തുടരുമെന്ന് എന്‍ എസ് എസ്. തുടര്‍ സമരപരിപാടികള്‍ തീരുമാനിക്കാന്‍ സംഘടനയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇന്ന് പെരുന്നയില്‍ ചേരും. സ്പീക്കര്‍ വിവാദ പരാമര്‍ശം പിന്‍വലിക്കും വരെ സമരം തുടരുമെന്ന് എന്‍ എസ് എസ് വ്യക്തമാക്കി.
എന്‍ എസ് എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും ഇടതുമുന്നണി ഘടകകക്ഷി നേതാവുമായ കെ ബി ഗണേഷ് കുമാര്‍ എം എല്‍ എയും ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കുമെന്ന് സൂചനയുണ്ട്.
അതിനിടെ, സ്പീക്കറുടെ പ്രസ്താവനയില്‍ സ്വീകരിക്കേണ്ട തുടര്‍ നിലപാടിനെ കുറിച്ച് യു ഡി എഫ് നാളെ ചേരുന്ന പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ ചര്‍ച്ച ചെയ്യും. നാളെ നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെയാണിത്.