Connect with us

Kerala

എൻ അലി അബ്ദുല്ലയെ ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പറായി നിയമിച്ചു

വി എം കോയ മാസ്റ്ററുടെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിലാണ് നിയമനം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പറായി  എൻ അലി അബ്ദുല്ലയെ നിയമിച്ച്  വിജ്ഞാപനമായി. വി എം കോയ മാസ്റ്ററുടെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിലാണ് എൻ അലി അബ്ദുല്ലയെ നിയമിച്ചത്.
കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയും സിറാജ് മനേജിംഗ് എഡിറ്ററുമാണ് മുക്കം കൊടിയത്തൂർ സ്വദേശിയായ എൻ അലി അബ്ദുല്ല.
---- facebook comment plugin here -----

Latest