Kozhikode
നീതിന്യായ വ്യവസ്ഥയിൽ നൈതിക മുന്നേറ്റത്തോടൊപ്പം നേരായ രാഷ്ട്രീയ സാഹചര്യവും അനിവാര്യമെന്ന് എൻ അലി അബ്ദുല്ല
പ്രീ കോൺവെക്കേഷൻ സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് | നീതിന്യായ വ്യവസ്ഥയിൽ നൈതിക മുന്നേറ്റത്തോടൊപ്പം നേരായ രാഷ്ട്രീയ സാഹചര്യവും അനിവാര്യമാണെന്ന് സിറാജ് ദിനപത്രം മാനേജിംഗ് എഡിറ്റർ എൻ അലി അബ്ദുല്ല അഭിപ്രായപ്പെട്ടു. ജാമിഅ മദീനതുന്നൂർ കോൺവെക്കേഷന്റെയും അജ്മീർ ഉറൂസിന്റെയും ഭാഗമായി “ദേശീയോദ്ഗ്രഥനം; രാജ്യത്തോട് വിശ്വസ്തത സ്ഥാപിക്കുന്നു” എന്ന പ്രമേയത്തിൽ സംഘടിച്ച പ്രീ കോൺവെക്കേഷൻ സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ സേവിക്കാൻ സർക്കാർ മേഖലയിലെ ന്യൂനപക്ഷങ്ങളുടെ പങ്ക് വിലപ്പെട്ടതാണ്. ഭരണഘടന നൽകുന്ന എല്ലാ സവിശേഷതയും മനസ്സിലാക്കി അറിവുള്ള ഒരു രാഷ്ട്രീയ സമൂഹം വളർന്നുവരൽ അനിവാര്യമാണെന്നും പ്രതിസന്ധി ഘട്ടങ്ങളിൽ പ്രതീക്ഷകൾ അസ്തമിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രീ സമ്മിറ്റിൽ മർകസ് ഗാർഡൻ ജനറൽ മാനേജർ അബൂസ്വാലിഹ് സഖാഫി, ജാമിഅ മദീനത്തൂന്നൂർ പ്രോ റെക്ടർ ആസഫ് നൂറാനി, അസി.രജിസ്റ്റാർ വാജിദ് നൂറാനി പങ്കെടുത്തു.
രാജ്യത്തിന്റെ എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ‘ലിബറോസ്’23’ റിപ്പബ്ലിക് ദിന കാമ്പയിൻ ജാമിഅ മദീനതുന്നൂറിന് കീഴിലുള്ള മുഴുവൻ കാമ്പസുകളിലും നടന്നു. പൂനൂർ മർകസ് ഗാർഡനിൽ ജാമിഅ മദീനതുന്നൂർ ഹദീസ് ഡിപ്പാർട്മെന്റ് എച്ച് ഒ ഡി ഹുസൈൻ ഫൈസി കൊടുവള്ളി പതാക ഉയർത്തി. കാമ്പയിനിന്റെ ഭാഗമായി സ്പീച്ച് സീരീസ്, പാർലമെന്ററി ഡിബേറ്റ്, പബ്ലിക് ഡിബേറ്റ്, പബ്ലിക് ടോക്, മാഗസിൻ നിർമാണം തുടങ്ങിയവ നടന്നു.