Kerala
എന്‍ പ്രശാന്ത് ഐഎഎസിന്റെ സസ്‌പെന്‍ഷന്‍ 120 ദിവസം കൂടി നീട്ടി
റിവ്യൂ കമ്മറ്റിയുടെ ശിപാര്‍ശ അനുസരിച്ചാണ് നടപടി
തിരുവനന്തപുരം | എന്‍ പ്രശാന്ത് ഐഎഎസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി ദീര്‍ഘിപ്പിച്ചു സര്‍ക്കാര്‍.120 ദിവസം കൂടിയാണ് നീട്ടിയിരിക്കുന്നത്. റിവ്യൂ കമ്മറ്റിയുടെ ശിപാര്‍ശ അനുസരിച്ചാണ് നടപടി
എന്‍ പ്രശാന്ത് മറുപടി നല്‍കാത്തത് ഗുരുതര ചട്ടലംഘനമെന്നാണ് റിവ്യൂ കമ്മറ്റി വിലയിരുത്തി. ചീഫ് സെക്രട്ടറി നല്‍കിയ മെമ്മോക്കെതിരെ പ്രശാന്ത് തിരികെ നോട്ടീസ് അയച്ചിരുന്നു.കുറ്റാരോപണ മെമ്മോക്ക് മറുപടി നല്‍കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും അതിന് ശേഷം രേഖകള്‍ പരിശോധിക്കാന്‍ ഉദ്യോഗസ്ഥന് അവസരം ഉണ്ടാകുമെന്നും ചീഫ് സെക്രട്ടറി മറുപടിയും നല്‍കിയിരുന്നു. പ്രശാന്തിന് മറുപടി നല്‍കാനുള്ള സമയം 15 ദിവസം നീട്ടി നല്‍കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. ഈ മാസം 6 നാണ് പ്രശാന്തിന് മറുപടി നല്‍കാനുള്ള സമയം അവസാനിച്ചത്.
---- facebook comment plugin here -----