Kerala
ജയതിലക് പല സത്യസന്ധരുടേയും കരിയറും ജീവിതവും നശിപ്പിച്ചതായി എന്‍ പ്രശാന്ത്
ഇനിയെങ്കിലും ഇതിനൊരു അന്ത്യമുണ്ടാക്കി അവര്‍ക്കും നീതി നേടിക്കൊടുക്കുക എന്നേ എന്റെ ചെറിയ വാശിക്ക് തോന്നുന്നുള്ളൂ എന്നും പ്രശാന്ത് പറയുന്നു
തിരുവനന്തപുരം | അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ വീണ്ടും ആരോപണവുമായി എന്‍ പ്രശാന്ത് ഐ എ എസ്. നിരവധി സത്യസന്ധരുടെ കരിയറും ജീവിതവും ജയതിലക് നശിപ്പിച്ചിട്ടുണ്ടെന്ന് പ്രശാന്ത് ആരോപിക്കുന്നു.
ജയതിലക് കല്‍പ്പിക്കുന്ന രീതിയില്‍ ഫയല്‍/റിപ്പോര്‍ട്ട്/നോട്ടെഴുതാന്‍ വിസമ്മതിച്ചതിന്റെ പേരെ നശിപ്പിച്ചുവെന്ന കാര്യം സെക്രട്ടേറിയറ്റ് ഇടനാഴിയില്‍ വെറുതേ നടന്നാല്‍ കേള്‍ക്കാം. ജയതിലക് സ്വയം എഴുതിക്കൂട്ടിയ റിപ്പോര്‍ട്ടിന്റെ കോപ്പി അദ്ദേഹം തന്നെ വാര്‍ത്ത ആക്കി. താന്‍ വിസില്‍ ബ്ലോവര്‍ ആണെന്നും പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.
ഐ എ എസുകാരുടെ സര്‍വ്വീസ് ചട്ടപ്രകാരം സര്‍ക്കാറിനെയോ സര്‍ക്കാര്‍ നയങ്ങളെയോ വിമര്‍ശിക്കരുതെന്നാണ്. ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 19(1)(എ) ഏതൊരു പൗരനുമെന്ന പോലെ എനിക്കും ഉള്ളതാണ്. ഡോ. ജയതിലകുമായി സംസാരിച്ച് സന്ധിയാക്കണം എന്ന് ഭീഷണി രൂപത്തില്‍ ചിലര്‍ ഉപദേശിക്കുന്നുണ്ട്. സ്വയം അപകടം വിളിച്ച് വരുത്താതിരിക്കാന്‍ അതാണത്രെ നല്ലത്. അദ്ദേഹം നശിപ്പിച്ച ജീവിതങ്ങളുടെ പട്ടിക ചൂണ്ടിക്കാണിച്ചാല്‍, എനിക്ക് ഭയമല്ല തോന്നുക.
ഇനിയെങ്കിലും ഇതിനൊരു അന്ത്യമുണ്ടാക്കി അവര്‍ക്കും നീതി നേടിക്കൊടുക്കുക എന്നേ എന്റെ ചെറിയ വാശിക്ക് തോന്നുന്നുള്ളൂ എന്നും എന്‍ പ്രശാന്ത് പറയുന്നു.