Connect with us

National

ഗുസ്തി താരം ബജ്രംഗ് പുനിയക്ക് നാല് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി നാഡ

ഇക്കാലയളവില്‍ ഗുസ്തിയില്‍ പങ്കെടുക്കുവാനോ വിദേശത്ത് കോച്ചിന്റ പദവി ഏറ്റെടുക്കുവാനോ പാടില്ല

Published

|

Last Updated

ന്യൂഡല്‍ഹി |  ഗുസ്തി താരം ബജ്രംഗ് പുനിയക്ക് വിലക്കേര്‍പ്പെടുത്തി ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി(നാഡ). ദേശീയ ടീമിലേക്കുള്ള സെലക്ഷന്‍ ട്രയലിനായി ഉത്തേജക മരുന്ന് പരിശോധനക്ക് സാമ്പിള്‍ നല്‍കിയില്ലെന്ന് കാണിച്ചാണ് നാല് വര്‍ഷത്തേക്ക് പുനിയയെ വിലക്കിയിരിക്കുന്നത്. ഇക്കാലയളവില്‍ ഗുസ്തിയില്‍ പങ്കെടുക്കുവാനോ വിദേശത്ത് കോച്ചിന്റ പദവി ഏറ്റെടുക്കുവാനോ പാടില്ല.

അതേ സമയം കാലാവധി കഴിഞ്ഞ കിറ്റുകള്‍ പരിശോധനയ്ക്ക് നല്‍കിയെന്ന കാരണത്താലാണ് പുനിയ സാമ്പിള്‍ കൈമാറാത്തതെന്ന് അറിയുന്നു. ഇതിന് പിന്നെലെയാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി താരത്തെ മത്സരങ്ങളില്‍ നിന്നും വിലക്കിയിരിക്കുന്നത്.ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ചരണ്‍ സിങ്ങിനെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നുവന്നപ്പോള്‍ പ്രതിഷേധ സമരങ്ങളില്‍മുന്‍നിരയിലുണ്ടായിരുന്ന ഒരാളാണ് പുനിയ. അടുത്തിടെ വിനേഷ് ഫോഗട്ടിനൊപ്പം പുനിയ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു

 

Latest