Connect with us

മനുഷ്യന്റെ ക്രൂരകൃത്യങ്ങളുടെ നടുക്കുന്ന വാര്‍ത്തകള്‍ ഒന്നിനുപിന്നാലെ ഒന്നായി വന്നുകൊണ്ടിരിക്കെ തലശ്ശേരിയില്‍ നിന്ന് മനസ്സാക്ഷിയെ മുറിവേല്‍പ്പിച്ച മറ്റൊരു വാര്‍ത്ത.
കാറില്‍ ചാരി നിന്നതിനു ആറുവയസ്സുകാരനെ പരിഷ്‌കൃത മനുഷ്യന്‍ ചവിട്ടി നടുവൊടിച്ചിരിക്കുന്നു. പൊന്ന്യം പാലം സ്വദേശി ശിഹ്ഷാദെന്ന 22 കാരനാണ് ഒരു കുഞ്ഞിനോട് ഈ കൊടും കൂരത ചെയ്തിരിക്കുന്നത്.

രാജസ്ഥാനി കുടുംബത്തിലെ കുട്ടിക്കാണ് മര്‍ദനമേറ്റത്. തെറ്റായ ദിശയില്‍ പാര്‍ക്ക് ചെയ്ത നിലയിലായിരുന്നു കാര്‍. കാറില്‍ തൊട്ട ശേഷം കുട്ടി കാറില്‍ ചാരി നിന്നു. ഇതുകണ്ട ശിഹ്ഷാദ് കാറില്‍ നിന്ന് ഇറങ്ങിവന്നു കുട്ടിയെ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. നടുവിന് പരിക്കേറ്റകുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.

വീഡിയോ കാണാം

Latest