Connect with us

Kerala

നവ കേരള സദസ് അല്ല നാടുവാഴി സദസ്; വി.മുരളീധരന്‍

സാമ്പത്തിക പ്രതിസന്ധികാലത്ത് നടത്തേണ്ട യാത്രയാണോ ഇതെന്ന് ജനങ്ങള്‍ വിലയിരുത്തുമെന്നും കേന്ദ്രമന്ത്രി

Published

|

Last Updated

തിരുവനന്തപുരം| നവകേരള സദസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍ രംഗത്ത്. ഇതിന്റെ പേര് നവ കേരള സദസ് എന്നല്ല നാടുവാഴി സദസാണെന്ന് വി.മുരളീധരന്‍ പറഞ്ഞു. ജനങ്ങളെ കാണാന്‍ പണ്ടുകാലത്ത് നാടുവാഴികള്‍ എഴുന്നള്ളുന്നത് പോലെയാണ് മുഖ്യമന്ത്രിപിണറായി വിജയന്റെ നാടുവാഴി സദസെന്ന് വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ഈ യാത്ര കേരളത്തിലെ പട്ടിണി പാവങ്ങളോടുള്ള വെല്ലുവിളിയാണ്. സാമ്പത്തിക പ്രതിസന്ധികാലത്ത് നടത്തേണ്ട യാത്രയാണോ ഇതെന്ന് ജനങ്ങള്‍ വിലയിരുത്തുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. യാത്രയുടെ കാര്യം ചോദിക്കുമ്പോള്‍ സാമ്പത്തിക പ്രതിസന്ധിയില്ല പെന്‍ഷന്‍ കാര്യവും കര്‍ഷകരുടെ കാര്യവും ചോദിക്കുമ്പോള്‍ പ്രതിസന്ധിയാണെന്ന് പറയുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജനങ്ങളെ കാണിക്കാന്‍ പറ്റാത്ത അത്ര ആഡംബരമാണ് ബസ്സിനുള്ളിലെന്ന് മുരളീധരന്‍ പറഞ്ഞു. കാസര്‍ഗോഡ് ഗസ്റ്റ് ഹൗസില്‍ എല്ലാ മന്ത്രിമാരുടെയും വാഹനങ്ങള്‍ ഉണ്ട്. യാത്ര കഴിഞ്ഞു വരുമ്പോള്‍ ബസ്സിനെ അല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ മ്യൂസിയത്തില്‍ വെക്കുമെന്നും വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

 

 

 

Latest