National
നാഗാലാന്‍ഡ് വെടിവെപ്പ്: സൈന്യം വെടിയുതിര്‍ത്തത് പരിശോധന നടത്താതെയെന്ന് ഡിജിപിയുടെ റിപ്പോര്‍ട്ട്
നിരായുധരായ തൊഴിലാളികള്‍ക്ക് നേരെ പകല്‍ വെളിച്ചത്തില്‍ വെടിവച്ചുവെന്നും ഡി ജി പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ന്യൂഡല്‍ഹി | നാഗാലാന്‍ഡ് വെടിവെപ്പില്‍ സൈന്യത്തെ പ്രതിക്കൂട്ടിലാക്കി ഡി ജി പിയുടെ റിപ്പോര്‍ട്ട്. പരിശോധന നടത്താതെയാണ് സേന നാട്ടുകാര്‍ക്ക് നേരെ വെടിവച്ചത്. നിരായുധരായ തൊഴിലാളികള്‍ക്ക് നേരെ പകല്‍ വെളിച്ചത്തില്‍ വെടിവച്ചുവെന്നും ഡി ജി പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേ സമയം വെടിവെപ്പില്‍ സംസ്ഥാനത്ത് പ്രതിഷേധം പുകയുകയാണ്. നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. സൈനിക വാഹനങ്ങള്‍ക്ക് നേരെയും പ്രതിഷേധം ഉണ്ടായി. വെടിവെപ്പുണ്ടായ മോണ്‍ ജില്ല ഉള്‍പ്പെടെ രണ്ട് ജില്ലകളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. അഫ്‌സ്പ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
---- facebook comment plugin here -----