Connect with us

International

നാഗ്പൂര്‍ ടെസ്റ്റ്; ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ ലീഡ്

223 റണ്‍സിന്റെ കൂറ്റന്‍ ലീഡാണ് ഇന്ത്യക്കുള്ളത്.

Published

|

Last Updated

നാഗ്പൂര്‍| നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. 321-7 എന്ന സ്‌കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങി ഇന്ത്യ ലഞ്ചിന് തൊട്ടുമുമ്പ് 400 റണ്‍സിന് ഓള്‍ ഔട്ടായി. 84 റണ്‍സെടുത്ത അക്‌സര്‍ പട്ടേലും 37 റണ്‍സ് എടുത്ത് മുഹമ്മദ് ഷമിയുമാണ് മികച്ച കൂട്ടുകെട്ടിലൂടെ ഇന്ത്യയുടെ ലീഡ് 200 എത്തിച്ചത്. 223 റണ്‍സിന്റെ കൂറ്റന്‍ ലീഡാണ് ഇന്ത്യക്കുള്ളത്. ഒമ്പതാം വിക്കറ്റില്‍ അക്‌സര്‍-ഷമി സഖ്യം അര്‍ധ സെഞ്ച്വറിയില്‍ എത്തിച്ചാണ് വേര്‍പിരിഞ്ഞത്.

മൂന്നാം ദിനം തുടക്കത്തിലെ ഇന്ത്യക്ക് രവീന്ദ്ര ജഡേജയെ നഷ്ടമായി. 185 പന്തില്‍ 70 റണ്‍സെടുത്താണ് ജഡേജ പുറത്തായത്. ടോഡ് മര്‍ഫിയുടെ പന്ത് ലീവ് ചെയ്ത ജഡേജ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. അക്‌സറിനൊപ്പം ഏഴാം വിക്കറ്റില്‍ 88 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ ജഡേജ ഇന്ത്യക്ക് നിര്‍ണായക ലീഡ് സമ്മാനിച്ചശേഷമാണ് മടങ്ങിയത്.

47 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും അടിച്ച ഷമി 37 റണ്‍സടിച്ചപ്പോള്‍ അക്‌സര്‍ മികച്ച പങ്കാളിയായി. ഇരുവരും ചേര്‍ന്ന് ഒമ്പതാം വിക്കറ്റില്‍ 52 റണ്‍സടിച്ചു.

ഷമി പുറത്തായശേഷം ക്രീസിലെത്തി മുഹമ്മദ് സിറാജും അക്‌സറിനൊപ്പം ഉറച്ചു നിന്നു. ഇതോടെ ഇന്ത്യന്‍ ലീഡ് 200 കടന്നു. പത്താം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 20 റണ്‍സടിച്ച് ഇന്ത്യന്‍ ലീഡ് 223 ആയി ഉയര്‍ന്നു. അക്‌സര്‍ ആദ്യ ടെസ്റ്റ് സെഞ്ച്വറി സ്വന്തമാക്കുമെന്ന് കരുതിയെങ്കിലും ലഞ്ചിന് തൊട്ടു മുമ്പ് കമിന്‍സിന്റെ സ്ലോ ബോളില്‍ ബൗള്‍ഡായി.

 

 

Latest