Connect with us

Bahrain

നായിഫ് ബിൻ ബന്ദർ അൽ-സുദൈരി ബഹ്‌റൈനിലെ പുതിയ സഊദി സ്ഥാനപതി

നായിഫ് ബിൻ ബന്ദർ അൽ-സുദൈരിക്ക് തലസ്ഥനമായ മനാമയിലെ ഗുദൈബിയ കൊട്ടാരത്തിൽ ഔദ്യോഗിക സ്വീകരണം നൽകി.

Published

|

Last Updated

മനാമയിലെ ഗുദൈബിയ കൊട്ടാരത്തിൽ നൽകിയ സ്വീകരണത്തിൽ ബഹ്‌റൈൻ കാബിനറ്റ് കാര്യ മന്ത്രി ഹമദ് ബിൻ ഫൈസൽ അൽ-മൽകിയും,സഊദി സ്ഥാനപതി നായിഫ് ബിൻ ബന്ദർ അൽ-സുദൈരിയും

റിയാദ് |പുതുതായി നിയമിതനായ ബഹ്‌റൈനിലെ സഊദി സ്ഥാനപതി നായിഫ് ബിൻ ബന്ദർ അൽ-സുദൈരിക്ക് തലസ്ഥനമായ മനാമയിലെ ഗുദൈബിയ കൊട്ടാരത്തിൽ ഔദ്യോഗിക സ്വീകരണം നൽകി.

സ്വീകരണത്തിൽ ബഹ്‌റൈൻ കാബിനറ്റ് കാര്യ മന്ത്രി ഹമദ് ബിൻ ഫൈസൽ അൽ-മാലികിയുമായി കൂടിക്കാഴ്ച്ച നടത്തി. ഔദ്യോഗിക സ്വീകരണ വേളയിൽ, ഇരു ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള സഹോദര- പരസ്പര സഹകരണബന്ധങ്ങൾ, ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തൽ, സംയുക്ത സംരംഭങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പ്രതിബദ്ധതയെ കുറിച്ചും  ഇരു നേതാക്കളും ചർച്ച ചെയ്തതായും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു.

 

Latest