Saudi Arabia
ജോലിക്കിടെ കണ്ണിലേക്ക് ആണി തുളച്ചു കയറി; അടിയന്തിര ശസ്ത്രക്രിയയിലൂടെ കാഴ്ച തിരികെ ലഭിച്ചു
33 വയസ്സുള്ള അറബ് പൗരനാണ് നിര്‍മ്മാണത്തിനിടെ നിര്‍മ്മാണ ജോലിക്കിടെ കണ്ണിന് പരുക്കേറ്റത്
മദീന | ജോലിക്കിടെ കണ്ണിലേക്ക് ആണി തുളച്ചു കയറിയ യുവാവിന് പ്രവാചക നഗരിയായ മദീനയിലെ ഉഹ്ദ് ആശുപത്രിയില്‍ സങ്കീര്‍ണ്ണമായ ശാസ്ത്രക്രിയയിലൂടെ കാഴ്ച്ച തിരികെ ലഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു
33 വയസ്സുള്ള അറബ് പൗരനാണ് നിര്‍മ്മാണത്തിനിടെ നിര്‍മ്മാണ ജോലിക്കിടെ കണ്ണിന് പരുക്കേറ്റത്.വലതു കണ്ണിന് പെട്ടെന്ന് കാഴ്ച നഷ്ടപ്പെടുകയും ഉടന്‍ തന്നെ മദീന ഹെല്‍ത്ത് ക്ലസ്റ്ററിലെ ഉഹുദ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു
ക്ലിനിക്കല്‍ പരിശോധനകളില്‍ കണ്ണിനുള്ളില്‍ ലോഹത്തിന്റെ സാന്നിധ്യം കണ്ടെത്തുകയും ഫാക്കോ ടെക്‌നിക് (ആന്റീരിയര്‍ ഐ സര്‍ജറി) ശസ്ത്രക്രിയയിലൂടെയാണ് കാഴ്ച് തിരികെലഭിച്ചത് . ശസ്ത്രക്രിയക്ക് ശേഷം യുവാവ് ആശുപത്രി വിട്ടതായും ആരോഗ്യമന്ത്രാലയം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു