Connect with us

First Gear

നൂറ് സ്‌കോര്‍പിയോകള്‍ ഒരുമിച്ച് വാങ്ങി നെയ്‌റോബി പൊലീസ് സേന

മഹീന്ദ്ര സ്‌കോര്‍പിയോ സിംഗിള്‍ ക്യാബ് പിക്കപ്പിന്റെ 100 യൂണിറ്റുകള്‍ ദേശീയ പോലീസ് സേവനത്തിന് ഔദ്യോഗികമായി കൈമാറിയതായി അറിയിക്കുന്നതില്‍ സന്തോഷമുണ്ടെന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്.

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യയിലെ പ്രമുഖ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ജനപ്രിയ മോഡലാണ് സ്‌കോര്‍പിയോ. ഈ മോഡല്‍ സ്വന്തമാക്കിയിരിക്കുകയാണ് കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിലെ ദേശീയ പോലീസ് സേന. മഹീന്ദ്ര സ്‌കോര്‍പിയോ സിംഗിള്‍ ക്യാബ് പിക്കപ്പ് ട്രക്കുകളുടെ 100 യൂണിറ്റുകളാണ് നെയ്‌റോബി പൊലീസ് സേന സ്വന്തമാക്കിയത്.

നെയ്റോബി ആസ്ഥാനമായുള്ള ഇന്റഗ്രേറ്റഡ് ബിസിനസ് ഗ്രൂപ്പായ സിംബ കോര്‍പ്പറേഷന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയാണ് ഈ വാര്‍ത്ത ആദ്യം പങ്കുവെച്ചത്. നെയ്റോബി, കെനിയ എന്നാണ് മഹീന്ദ്ര ട്വീറ്റ് ചെയ്തത്. മഹീന്ദ്ര സ്‌കോര്‍പിയോ സിംഗിള്‍ ക്യാബ് പിക്കപ്പിന്റെ 100 യൂണിറ്റുകള്‍ ദേശീയ പോലീസ് സേവനത്തിന് ഔദ്യോഗികമായി കൈമാറിയതായി അറിയിക്കുന്നതില്‍ സന്തോഷമുണ്ടെന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്. നെയ്റോബിയിലെ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് മേധാവി ഡേവിഡ് നജാഗിയും നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്. മോട്ടോര്‍ സെയില്‍സ്, സര്‍വീസ്, അസംബ്ലി, ഹോസ്പിറ്റാലിറ്റി, ഫിനാന്‍സ്, റിയല്‍ എസ്റ്റേറ്റ് സംരംഭങ്ങളില്‍ അനുബന്ധ സ്ഥാപനങ്ങളുള്ള നെയ്റോബി ആസ്ഥാനമായുള്ള സംയോജിത ബിസിനസ് ഗ്രൂപ്പായ കെനിയയിലെ സിംബ കോര്‍പ്പറേഷനാണ് വാഹനങ്ങള്‍ വിതരണം ചെയ്തത്.

നെയ്റോബിയന്‍ പോലീസ് ഉദ്യോഗസ്ഥര്‍ സിംഗിള്‍ ക്യാബ് മഹീന്ദ്ര സ്‌കോര്‍പിയോ പിക്കപ്പ് ട്രക്ക് ഉപയോഗിക്കും. ലോക്കല്‍ പോലീസ് വാഹനങ്ങളുടെ നീലയും വശങ്ങളില്‍ ചുവപ്പും മഞ്ഞയും വരകളുമുള്ള ബോഡി നിറങ്ങളോടു കൂടിയതാണിത്. കൂടാതെ, ക്യാബിന്റെ മുകള്‍ഭാഗം പെയിന്റ് ചെയ്തിരിക്കുന്നു. ഒപ്പം ആളുകളെ കയറ്റുന്നതിനായി സോഫ്റ്റ് കവറും ഇതിലുണ്ട്. ഈ പിക്കപ്പ് ട്രക്കിന് കരുത്ത് പകരുന്നത് മഹീന്ദ്രയുടെ 2.2 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എംഹാക്ക് എഞ്ചിനാണ്. ഇത് ആറ് സ്പീഡ് ട്രാന്‍സ്മിഷനുമായി ജോടിയാക്കുന്നു. എഞ്ചിന്‍ 3,750 ആര്‍പിഎമ്മില്‍ 140 പിഎസ് പവറും 1,500-2,800 ആര്‍പിഎമ്മില്‍ 320 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു.

 

 

---- facebook comment plugin here -----

Latest