Connect with us

queen elizabeth

എലിസബത്ത് രാജ്ഞിയെ സ്മരിക്കാൻ നജ്മുദ്ദീന്റെ നാണയങ്ങൾ 

 35ലധികം രാജ്യങ്ങൾ രാജ്ഞിയുടെ ചിത്രമുള്ള നാണയങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. അതിന്റെ 80 ശതമാനമെങ്കിലും നജ്മുദ്ദീന്റെ ശേഖരത്തിലുണ്ട്.

Published

|

Last Updated

ദുബൈ | പുരാവസ്തു ശേഖരണത്തിൽ ശ്രദ്ധേയനായ നജ്മുദ്ദീൻ പുതിയങ്ങാടിയുടെ പക്കലുള്ളത് എലിസബത്ത് രാജ്ഞിയുടെ ചിത്രം ആലേഖനം ചെയ്ത നിരവധി നാണയങ്ങൾ. 1973 മുതൽ 2007 വരെയുള്ള 50-ലധികം നാണയങ്ങൾ ശേഖരത്തിലുണ്ട്.  35ലധികം രാജ്യങ്ങൾ രാജ്ഞിയുടെ ചിത്രമുള്ള നാണയങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. അതിന്റെ 80 ശതമാനമെങ്കിലും നജ്മുദ്ദീന്റെ ശേഖരത്തിലുണ്ട്.

16 വർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ ധാരാളം നാണയങ്ങൾ ഇദ്ദേഹത്തിൻ്റെ കൈവശമെത്തി. 1979ൽ എലിസബത്ത് രാജ്ഞി യു എ ഇ സർവകലാശാല ഉദ്ഘാടനം ചെയ്തപ്പോഴുള്ള പേപ്പർ കട്ടിംഗുകളുമുണ്ട്. അവർക്ക് യാത്ര ചെയ്യാൻ പാസ്പോർട്ടോ കാർ ഓടിക്കാൻ ലൈസൻസോ ആവശ്യമില്ല. 70ലധികം രാജ്യങ്ങളുടെ അപൂർവ കറൻസികളും സ്റ്റാമ്പുകളും നാണയങ്ങളും പുരാവസ്തുക്കളും ലോകമെമ്പാടുമുള്ള സുപ്രധാന സംഭവങ്ങളുടെ പേപ്പർ കട്ടിംഗുകളും നജ്മുദ്ദീൻ്റെ ശേഖരത്തിലുണ്ട്.

“അപൂർവ വസ്തുക്കൾ ശേഖരിക്കുന്നത് എപ്പോഴും സന്തോഷമാണ്. സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും പിന്തുണയോടെ അത് തുടരുന്നു. രാജ്യത്തെ 50 പ്രമുഖ സ്ഥാപനങ്ങളുടെ പേരിൽ യു എ ഇ നാണയങ്ങൾ പുറത്തിറക്കി. ഇതിൽ 42 എണ്ണം കൈയിലുണ്ട്. ഇപ്പോൾ പ്രചാരത്തിലില്ലാത്ത ഒന്ന്, അഞ്ച് ഫിൽസ് നാണയങ്ങളും അഞ്ച് ദിർഹം നാണയങ്ങളും ശേഖരത്തിൽ പെടുന്നു. വിവിധ സമയങ്ങളിൽ രാജ്യം പുറത്തിറക്കിയ വിവിധ നോട്ടുകളും കൈയിലുണ്ട്.

യു എ ഇയുടെ നാണയങ്ങൾക്കും നോട്ടുകൾക്കും പുറമെ അരനൂറ്റാണ്ട് പഴക്കമുള്ള കുവൈത്ത് കറൻസികൾ, ബൈത്തുൽ മുഖദ്ദസിന്റെ ചിത്രം ആലേഖനം ചെയ്ത നാണയങ്ങൾ, വിവിധ രാജ്യങ്ങൾ പുറത്തിറക്കിയ മസ്ജിദുകളുടെയും പക്ഷികളുടെയും മൃഗങ്ങളുടെയും മിനാരങ്ങൾ എന്നിവയും നജ്മുദ്ദീൻ്റെ പക്കലുണ്ട്. 1954 മുതൽ പുറത്തിറക്കിയ ഇന്ത്യയിലെ 10, 25, 50 പൈസയുടെ നാണയങ്ങളുമുണ്ട്. ധാരാളം പ്രദർശനങ്ങൾ ഇതിനകം ഇദ്ദേഹം നടത്തി.
---- facebook comment plugin here -----

Latest