National
ബി ജെ പി യിലേക്കെന്ന അഭ്യൂഹങ്ങള്‍ തള്ളി നകുല്‍നാഥ്
താനും പിതാവും ബി ജെ പി യിലേക്ക് പോകില്ല
ഭോപ്പാല്‍ | ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പി യില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി കോണ്‍ഗ്രസ് എം പി നകുല്‍ നാഥ്. താനും പിതാവ് കമല്‍ നാഥും ബി ജെ പിയിലേക്കില്ലെന്ന് നകുല്‍ നാഥ് വ്യക്തമാക്കി.
മധ്യപ്രദേശിലെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബി ജെ പി യിലേക്ക് കൂറുമാറിയതിന് പിന്നാലെയാണ് കമല്‍ നാഥും നകുല്‍ നാഥും പാര്‍ട്ടി വിടുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. കമല്‍നാഥിന്റെ ഡല്‍ഹി സന്ദര്‍ശനവും പുറത്തുവന്ന വാര്‍ത്തകളില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചതും ഊഹാപോഹങ്ങള്‍ക്ക് ആക്കംകൂട്ടി.
ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. ഞാനും പിതാവ് കമല്‍ നാഥും ബി ജെ പിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. കമല്‍ നാഥും നകുല്‍ നാഥും ബി ജെ പി യിലേക്ക് പോകില്ലെന്ന് വ്യക്തമാക്കുന്നു. – നകുല്‍ നാഥ് പറഞ്ഞു. ചിന്ദ്വാര ജില്ലയിലെ നവേഗാവില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
आगामी चुनाव में अपनी हार के डर से भाजपा के लोग हमारे भाजपा में जाने की झूठी अफ़वाह फैला रहे हैं । मैं आज इस मंच से स्पष्ट कर देना चाहता हूँ कि न ही आदरणीय कमलनाथ जी भाजपा में जा रहे है और न ही नकुल नाथ भाजपा में जा रहा है । pic.twitter.com/qp5sgXb5So
— Nakul Kamal Nath (@NakulKNath) February 29, 2024
ബി ജെ പി യിലേക്കെന്ന അഭ്യൂഹങ്ങള്‍ കമല്‍നാഥും തള്ളിയിരുന്നു. നിങ്ങള്‍ എപ്പോഴെങ്കിലും എന്റെ വായില്‍ നിന്ന് ഇത് കേട്ടിട്ടുണ്ടോ എന്നാണ് കമല്‍നാഥ് മാധ്യമങ്ങളോട് ചോദിച്ചിരുന്നത്. പാര്‍ട്ടി വിടുന്നുവെന്ന അഭ്യൂഹം മാധ്യമ സൃഷ്ടി ആണെന്നും അദ്ദേഹം ആരോപിച്ചു.